| Monday, 23rd April 2018, 10:02 am

മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് മൂന്ന് ശിവസേന നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേന നേതാവ് മുംബൈയില്‍ വെടിയേറ്റ് മരിച്ചു. സച്ചിന്‍ സാവന്ത് എന്ന പ്രാദേശിക നേതാവാണ് ഇന്നലെ രാത്രി വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിന്‍ സാവന്ത് എന്ന 40കാരനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ തടയുകയും സാവന്തിന് നേരെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നെന്നും കുറാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ രാജേഷിര്‍ക്ക് പറഞ്ഞു.


Read | 14, 16 വയസുകാരും കുട്ടികളല്ലെ; കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിലെ പ്രായ പരിധിക്കെതിരെ കമല്‍ഹാസന്‍


സാവന്തിനെ ഉടന്‍ സമീപത്തെ ശദാബ്ദി ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്. ഇന്ന് ബോറിവാലി ഭഗവതി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

ശിവസേനയുടെ കുറാര്‍ മുന്‍ ശാഖാ തലവനായിരുന്നു സച്ചിന്‍ സാവന്ത്. ഇതിന് മുന്‍പും അദ്ദേഹത്തിന് നേരെ അക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.


Read | യു.പിയില്‍ ഇന്നലെ മാത്രം ഫയല്‍ ചെയ്തത് നാല് ബലാത്സംഗ കേസുകള്‍; മൂന്നിലും ഇരകള്‍ കുട്ടികള്‍


ശിവസേന നേതാക്കള്‍ക്ക് നേരെ ഈ മാസം നടക്കുന്ന മൂന്നാമത്തെ അക്രമസംഭവമാണിത്. രണ്ടാഴ്ച മുമ്പ് അഹമ്മദ്‌നഗറില്‍ രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചിരുന്നു. ജനുവരിയില്‍ ശിവസേന നേതാവ് അശോക് സാവന്തും കന്ദിവാലിയില്‍ വെടിയേറ്റ് മരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more