| Saturday, 6th September 2014, 11:43 am

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മലയാളി ശിവസേനാ നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ:  പതിനഞ്ചുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച മലയാളിയായ ശിവസേനാ നേതാവ് വാസുദേവ നമ്പ്യാര്‍(62) അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ വാസുദേവന്‍ നമ്പ്യാരെ മുംബൈയില്‍ വെച്ചാണ് പോലീസ് ചെയ്തത്.

ഏഴുമാസത്തോളമായി നമ്പ്യാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരുന്നതായി പോലീസ് അറിയിച്ചു. പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിന് പെണ്‍കുട്ടി ജന്മം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നമ്പ്യാര്‍ നടത്തുന്ന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ജനുവരി തൊട്ട് നമ്പ്യാര്‍ തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. ക്ഷേത്രത്തിലേക്ക് എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ നമ്പ്യാര്‍ കൂടെക്കൊണ്ട് പോവാറുള്ളത്. പീഡനവിവരം പുറത്തു വന്നാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് നമ്പ്യാര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നമ്പ്യാര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, സെക്ഷന്‍ 506 പ്രകാരവും ശിശുസംരക്ഷണ നിയമപ്രകാരവും(സെക്ഷന്‍ 4) കേസെടുത്തു. വെള്ളിയാഴ്ച്ച മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ നമ്പ്യാരെ സെപ്റ്റംബര്‍ 11 വരെ റിമാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more