സിനിമാ ഇൻഡസ്ട്രിയിൽ വേതനവും അവസരങ്ങളും നിശ്ചയിക്കുന്നത് അഭിനയ മികവോ ആൺ പെൺ വ്യത്യാസമോ അല്ല, മറിച്ച് മാർക്കറ്റ് ആണെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ചില അഭിനേത്രികൾ വാങ്ങുന്ന വേദനം പോലും താൻ വാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമ എന്നത് പൂർണമായും മാർക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. നല്ലത്–ചീത്ത എന്നൊരു ക്രൈറ്റീരിയ അവിടെ ഇല്ല. അതുപോലെ തന്നെ ആൺ–പെൺ വ്യത്യാസവും ഇല്ല. ഇപ്പോഴും ചില അഭിനേത്രികൾ വാങ്ങുന്ന വേതനം പോലും ഞാൻ വാങ്ങുന്നില്ല,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഷൈൻ ടോം ചാക്കോ, Photo: Shine Tom Chacko/ Facebook
1983ൽ ജനിച്ച ഒരാളാണ് താനെന്നും, തന്റെ ബാല്യകാലത്ത് സിനിമ തന്നെയായിരുന്നു ഏറ്റവും വലിയ വിനോദമെന്നും ഷൈൻ ഓർത്തെടുത്തു.
‘അന്ന് ദൂരദർശൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതും മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാണാൻ തുടങ്ങിയത്. ടിവിയില്ലാത്ത കാലത്ത് റേഡിയോ ആയിരുന്നു പ്രധാന വിനോദം. അന്ന് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം സിനിമയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
തിയേറ്ററിൽ എല്ലാവരും ഒരുമിച്ചിരുന്ന് കണ്ട അഭിനയങ്ങളെ യഥാർത്ഥത്തിൽ നടക്കുന്നതെന്നാണ് താനും കരുതിയിരുന്നതെന്നും ഷൈൻ പറഞ്ഞു.
ഷൈൻ ടോം ചാക്കോ, Photo: Shine Tom Chacko/ Facebook
‘ഇന്റർവെൽ സമയത്ത് പലപ്പോഴും ഞാൻ സ്‌ക്രീനിന്റെ ബാക്കിലേക്ക് ആക്‌ടേഴ്‌സിനെ കാണാൻ ഓടുമായിരുന്നു. ലാലേട്ടനെ കാണാനാണ് ഏറ്റവും കൂടുതൽ ശ്രമിച്ചത്. കാരണം അന്ന് ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് നിറഞ്ഞുനിന്ന കാലമായിരുന്നു. എല്ലാവരെയും ആകർഷിച്ച ഒരു വലിയ വിനോദം സിനിമയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
നടനാകണമെന്ന ആഗ്രഹം അന്നേ മനസ്സിൽ വളർന്നിരുന്നുവെന്നും, സംവിധായകൻ കമൽ അയൽക്കാരനായതിനാലാണ് സിനിമയിലെത്താൻ അവസരം ലഭിച്ചതെന്നും ഷൈൻ പറഞ്ഞു.
സ്ത്രീകൾക്ക് വേതനം കുറവാണെന്ന വിഷയത്തിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘ചില താരങ്ങൾ പറഞ്ഞിട്ടുണ്ട് സ്ത്രീകൾക്ക് വേതനം കുറവാണെന്ന്. എന്നാൽ ഇപ്പോഴും ചില അഭിനയത്രികൾ വാങ്ങുന്ന വേതനം പോലും ഞാൻ വങ്ങുന്നില്ല,’ ഷൈൻ പറഞ്ഞു. ഇപ്പോളും നടികളുടെ പ്രായത്തേക്കാൾ ഒരുപാട് പ്രായമായവർ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കൊന്നും തുല്യ വേതനം അല്ല ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Shine Tom Chacko talks about the film industry