വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും വേറിട്ട അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. സംവിധായകൻ കമലിന്റെ കൂടെ സഹ സംവിധായകനായാണ് ഷൈൻ സിനിമയിലേക്ക് വരുന്നത്. പിന്നീട് കമലിന്റെ തന്നെ നമ്മൾ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയരംഗത്ത് തുടക്കം കുറിക്കുകയായിരുന്നു.
തുടർന്ന് കമൽ തന്നെ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്യുകയും ചെയ്തു. ബിനു. എസ് സംവിധാനം ചെയ്ത ഇതിഹാസയിലെ നായക കഥാപാത്രമാണ് നടന്റെ കരിയറിലെ വഴിത്തിരിവുണ്ടാക്കിയ വേഷം.
ഇപ്പോഴിതാ അച്ഛന്റെ വേർപാടിന്റെ കുറിച്ചും അത് മൂലം താൻ കടന്നു പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പറയുകയാണ് നടൻ. അച്ഛനും അമ്മയും തന്റെ കൂടെ സിനിമ ലൊക്കേഷനുകളിൽ വരാറുണ്ടെന്നും അത് തനിക്കന്ന് ബുദ്ധിമുട്ടായി തോന്നിയിരുന്നുവെന്നും ഷൈൻ പറഞ്ഞു. ഇന്ന് ആ ബുദ്ധിമുട്ട് വേറെ രീതിയിൽ തന്നെ ബാധിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. വീഡിയോ വേൾഡിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഒരു അന്വേഷത്തിൻ്റെ തുടക്കം. Screen Grab/ Facebook.com
‘നമുക്ക് അന്നേ അറിയാം ഇതൊക്കെ എപ്പോഴെങ്കിലും ഇങ്ങനെ ബുദ്ധിമുട്ടുകളായിട്ട് വരുമെന്ന്. പക്ഷേ നമ്മൾ ഇങ്ങനയേ പെരുമാറൂ. ഇന്ന് ഞാൻ അച്ഛനെ അന്വേഷിക്കുകയാണ്. നമുക്കറിയാം ഒരു ദിവസം ഇതൊക്കെ നമ്മൾ അനുഭവിക്കണമെന്ന്, പക്ഷേ ഇതിങ്ങനെ തന്നെ പോവുള്ളൂ.
സ്വപ്നങ്ങളിലൊക്കെ അച്ഛൻ വരാറുണ്ട്. ചില സ്വപ്നങ്ങളിൽ ഡാഡി മരിച്ചിട്ടുണ്ട് എന്നുള്ളതിൽ നമ്മൾ കോൺഷ്യസാണ്. ഡാഡി പോയപ്പോഴാണ് എന്താണ് ഡാഡിയുടെ റോളെന്ന് മനസിലാവുന്നത്,’ ഷൈൻ പറഞ്ഞു.
ഒരു അന്വേഷത്തിൻ്റെ തുടക്കംഎന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി അച്ഛനും അമ്മയും പഞ്ചാബ് വരെ വന്നതൊക്കെ, തന്നെ ഇപ്പോൾ ഒരുപാട് അലട്ടുന്നുണ്ടെന്നും ഷൈൻ കൂട്ടിച്ചേർത്തു. എം.എ. നിഷാദിന്റെ ലൊക്കേഷനിൽ അവർ കൂടുതലായിട്ട് വരാറുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.
ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024ൽ എം.എ. നിഷാദ് സംവിധാനം ചെയ്ത ഒരു ഇൻവസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഴോണറിലുള്ള ചിത്രമാണ് ഒരു അന്വേഷത്തിൻ്റെ തുടക്കം.
Content Highlight: Shine Tom Chacko remarked that if his father coming along had been the problem back then, today his absence was the difficulty.