| Friday, 11th April 2014, 10:18 am

പരനാറി പ്രയോഗം: പ്രസ്താവന നടത്തിയിട്ടില്ലെന്ന് അംബികാസുതനും ശിഹാബുദ്ദീനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കാസര്‍കോട്: എന്‍.കെ.പ്രേമചന്ദ്രനെതിരെ പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം സംസ്‌കാര ശൂന്യമാണെന്ന  പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന്  കഥാകൃത്തുക്കളായ ഡോ. അംബികാസുതന്‍ മാങ്ങാടും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും.

ഏതാനും കഥാകൃത്തുക്കള്‍ നടത്തിയ പ്രസ്താവനയില്‍ തങ്ങളുടെ പേരും പത്രത്തില്‍ കണ്ടു. എന്നാല്‍ ഇതിനെ കുറിച്ച് അറിയുകപോലും ഉണ്ടായിട്ടില്ലെന്ന് കഥാകൃത്തുക്കള്‍ അറിയിച്ചു.

കഥാമുഖം എന്ന ചെറുകഥാകൃത്തുക്കളുടെ കൂട്ടായ്മയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. അനാവശ്യമായ പദപ്രയോഗങ്ങളെക്കാള്‍ മോശമാണ് സാംസ്‌കാരികപ്രവര്‍ത്തകര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ നടത്തുന്ന ഇത്തരം വ്യാജപ്രസ്താവനകള്‍.  ഈ നടപടിയില്‍  പ്രതിഷേധിക്കുന്നുവെന്നും ഇവര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more