| Thursday, 24th November 2016, 10:13 am

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി : മോദിയും പിണറായിയും ഒരുപോലെയെന്ന് ഷിബു ബേബി ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചില ദാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പൊടുന്നനവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കിട്ടിയത്.


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെയാണെന്ന് മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍.

കേരളത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ ആര്‍.എസ്.പിയെ ക്ഷണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് കാരണം.


“കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു” എന്ന വാര്‍ത്ത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്..”ഒറീസ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന് സന്ദര്‍ശന മതി നല്‍ക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത് .

പക്ഷെ ചില ദാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പൊടുന്നനവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കിട്ടിയത്. കേരളത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ “ആര്‍ എസ് പി “എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിളിക്കാതിരിക്കാന്‍, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു.

കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടെയുമായ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലര്‍ത്തി” നമ്മുടെ ഭരണനേതാക്കള്‍.അത് തന്നെയാണ് ഇപ്പോള്‍ നരേന്ദ്ര മോദിയും ചെയുന്നത്- ഷിബു ബേബി ജോണ്‍ പറയുന്നു.

ജനങ്ങളുടെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി.പി.ഐ.എം നേതൃത്വം പരിശോധിക്കണം. ആര്‍.എസ്.പി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണ് . ഇന്നലെ കിളിര്‍ത്തു വന്നവരുമായി സര്‍വ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകള്‍ തീരുമാനം എടുക്കന്നത് കൊണ്ടാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.


“ഒറീസ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന് സന്ദര്‍ശനാനുമതി നല്‍ക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യെന്നും ഷിബുബേബി ജോണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more