| Monday, 3rd August 2026, 7:02 am

ഷെയ്ഖ് ഹസീന ബംഗാളില്‍ തിരിച്ച് വന്ന് മത്സരിക്കണം: മദ്രസകള്‍ ജിഹാദികളെ വളര്‍ത്തുന്നു: തസ്‌ലീമ നസ്‌റിന്‍

നിഷാന. വി.വി

കൊല്‍ക്കത്ത: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് തിരിച്ച് വരണമെന്ന ബംഗ്ലാദേശി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്‌ലീമ നസ്‌റിന്‍. ഷെയ്ഖ് ഹസീന തിരിച്ച് വന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അവാമി ലീഗിന്റെ നിരോധനം പിന്‍വലിക്കണമെന്നും തസ്‌ലീമ പറഞ്ഞു.

നീണ്ട പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക്  കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു അവരുടെ പരാമര്‍ശം.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയത് തെറ്റായിരുന്നുവെന്നും ഒരു പാര്‍ട്ടിയെ നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും തസ് ലീമ പറഞ്ഞു.

അവര്‍ തിരിച്ചുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഷെയ്ഖ് ഹസീനയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം,’ അവര്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പങ്കെടുത്ത ചടങ്ങിലായിരുന്നു തസ്‌ലീമയുടെ പരാമര്‍ശം.

കൂടാതെ മദ്രസകള്‍ക്കെതിരെയും തസ്‌ലീമ വിവാദ പരാമര്‍ശം നടത്തി. മദ്രസകള്‍ ആവശ്യമില്ലെന്നും അവ ജിഹാദികളെ വളര്‍ത്തുവെന്നുമായിരുന്നു അവരുടെ പരാമര്‍ശം. എല്ലാ മദ്രസകളും സ്‌കൂളാക്കണമെന്നും അവര്‍ പറഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ച സുവേന്ദു അധികാരിയോട് നന്ദി പറഞ്ഞ തസ്‌ലീമ ഇതില്‍ ഒരു രാഷ്ട്രീയവും താന്‍ കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.

‘കൊല്‍ക്കത്തയിലേക്കുള്ള ഈ മടങ്ങി വരവ് എന്റെ സ്വന്തം രാജ്യത്തേക്കുള്ള മടങ്ങിവരവ് പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ മനസില്‍ ഒരിക്കലും ബംഗാളിനെ രണ്ടായി വിഭജിച്ചിട്ടില്ല. കിഴക്കന്‍ ഭാഗം ഇപ്പോള്‍ എനിക്ക് മുന്നില്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ബംഗാളിന്റെ ഈ ഭാഗമാണ് എന്റെ വീട്,’ അവര്‍ പറഞ്ഞു.

2003ല്‍ മുസ്‌ലിം സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ച ‘ദ്വിഖണ്ഡിത’ എന്ന ആത്മകഥയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2007-ലാണ് ഇടത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തസ്‌ലീമ കൊല്‍ക്കത്ത വിട്ടത്.

Content Highlight: Sheikh Hasina should return to Bengal and contest elections; Madrasas breed jihadis: Taslima Nasrin.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more