| Thursday, 9th July 2026, 3:14 pm

സിനിമയില്‍ ഓരോ കാറ്റഗറിയുണ്ട്, അവിടെ ബഹുമാനം എപ്പോഴും കിട്ടണമെന്നില്ല: ഷീലു അബ്രഹാം

അശ്വിന്‍ രാജേന്ദ്രന്‍

2013ല്‍ പുറത്തിറങ്ങിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ഷീലു അബ്രാഹാം. എന്നാല്‍ 2015ല്‍ പുറത്തിറങ്ങിയ ഷീ ടാക്‌സി എന്ന ചിത്രത്തിലെ മീര മാമന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഷീലു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. മംഗ്ലീഷ്, ആടുപുലിയാട്ടം, പുതിയ നിയമം, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

ഷീലുവിന്റെ പങ്കാളിയും നിര്‍മാതാവുമായ അബ്രാഹാം മാത്യൂവിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവിസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലാണ് താരം പ്രധാനമായും വേഷമിട്ടിട്ടുള്ളത്. അഭിനയത്തിനൊപ്പം സിനിമകളുടെ പ്രൊഡക്ഷന്‍ വിഭാഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുള്ള ഷീലു സിനിമാ മേഖലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആനീസ് കിച്ചണിന് നല്‍കിയ അഭിമുഖത്തില്‍ സാസാരിക്കുകയായിരുന്നു ഷീലു അബ്രഹാം.

ഷീലു അബ്രഹാം. Photo: Sheelu Abraham/ Facebook.com

‘ഞങ്ങളുടെ കടയിലേക്ക് ഒരു കസ്റ്റമര്‍ വരികയാണെങ്കില്‍ അവരെ റെസ്‌പെക്ട് ചെയ്യണമെന്നും വരുമ്പോള്‍ തന്നെ അവരെ വെല്‍ക്കം ചെയ്ത് വെള്ളം കൊടുത്ത് ഇരിക്കാന്‍ പറയണമെന്നാണ് ഞാന്‍ ആദ്യം തന്നെ സ്റ്റാഫിനോട് പറയാറുള്ളത്. കടയില്‍ നിന്ന് അവര്‍ സാധനം വാങ്ങണമെന്നില്ല, പക്ഷേ അവരെ റെസ്‌പെക്ട് ചെയ്യണം. റെസ്‌പെക്ട് എന്ന് പറയുന്നത് ഗിവ് ആന്‍ഡ് ടേക്ക് ആണ്.

പക്ഷേ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും നമുക്ക് അതെപ്പോഴും കിട്ടണമെന്നില്ല. അവിടെ എപ്പോഴും ഓരോ കാറ്റഗറീസ് ഉണ്ട്. വലിയവര്‍ ചെറിയവര്‍ തുടങ്ങി ഓരോ തട്ടുകള്‍ അവിടെയുണ്ട്. ആ തട്ടുകളുടെ കളിയില്‍ നിന്ന് കൊടുക്കാന്‍ താത്പര്യമില്ലാത്ത ആളാണ് ഞാന്‍,’ ഷീലു അബ്രഹാം പറഞ്ഞു.

Content Highlight: Sheelu abraham talks about different categories in Malayalam Film Industry

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more