| Tuesday, 17th November 2026, 1:12 pm

'ആരും സഹായിക്കാതെ അത്ര ഈസിയായി കളിച്ചു'; ഹന്‍സികയുടെ ഡാന്‍സിനെ കുറിച്ച് ജ്യോതിര്‍മയി

ആര്യ

സോഷ്യല്‍ മീഡിയയില്‍ ഒരു റീല്‍ വൈറലാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. അത്തരത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ‘ബോഗെയ്ന്‍വില്ല’യിലെ ‘സ്തുതി’ എന്ന ഗാനത്തിന് ഹന്‍സിക ചെയ്ത റീല്‍.

വെറുതെ പോസ്റ്റ് ചെയ്ത ആ വീഡിയോ ഇത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഹന്‍സിക പറയുന്നത്. ബാച്ചിലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗത്തിലേക്ക് ഹന്‍സികയെ അമല്‍ നീരദ് വിളിക്കുന്നത് പോലും ഈ റീല്‍ കാരണമാണെന്ന് താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ ഡാന്‍സിനെക്കുറിച്ചും അതിന് പിന്നിലെ കഥകളെ കുറിച്ചും സംസാരിക്കുകയാണ് താരം. അമല്‍ നീരദിന്റെ പുതിയ ചിത്രമായ ‘ബാച്ചിലര്‍ പാര്‍ട്ടി 2’വിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഹന്‍സികയും ജ്യോതിര്‍മയിയും.

ഹന്‍സിക photo: Instagram

‘മലയാളത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ റീച്ച് കിട്ടിയ റീല്‍ ബോഗെയ്ന്‍വില്ലയിലേതാണ്. അത് എനിക്ക് വലിയ സര്‍പ്രൈസായിരുന്നു. വെറുതെ പോസ്റ്റ് ചെയ്തതാണ്. ഒരു ദിവസം കഴിഞ്ഞ് നോക്കിയപ്പോഴാണ് ഇത്രയും വ്യൂസും കമന്റുകളുമൊക്കെ കാണുന്നത്. ഇത് ഇത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന് കരുതിയില്ല. ആ സിനിമയില്‍ ജ്യോതി മാം എത്ര അടിപൊളിയായിട്ടാണ് അത് കളിക്കുന്നത്. ഭയങ്കര കൂളാണ്. അങ്ങനെയാണ് ഞാനും ഇത് കളിച്ചുനോക്കാമെന്ന് വിചാരിച്ചത്.

ആ റീല്‍ കുഞ്ചാക്കോ ബോബന്‍ സാര്‍ അന്ന് സ്റ്റോറിയായിട്ടൊക്കെ ഇട്ടിരുന്നു. അതൊക്കെ വലിയൊരു അച്ചീവ്മെന്റായിരുന്നു,’ ഹന്‍സിക പറഞ്ഞു.

ബോഗെയ്ന്‍വില്ല സിനിമയിലെ ഗാനരംഗത്തില്‍ ജ്യോതിര്‍മയി photo: Sony Music Malayalam/youtube

ഹന്‍സികയുടെ ഡാന്‍സിനെക്കുറിച്ച് ജ്യോതിര്‍മയിയും അഭിമുഖത്തില്‍ സംസാരിച്ചു. ‘ആ ഡാന്‍സിന്റെ കൊറിയോഗ്രഫി വളരെ ഡിഫിക്കള്‍ട്ടായിരുന്നു. പക്ഷേ ഹന്‍സു അത് ഭയങ്കര ഈസിയായിട്ട്, ആരുടെയും സഹായമില്ലാതെ ചെയ്തു. അത്രയും ഫ്‌ലെക്‌സിബിളായിട്ടാണ് ഹന്‍സു ചെയ്തത്,’ ജ്യോതിര്‍മയി പറഞ്ഞു.

നിരവധി ഡാന്‍സ് വീഡിയോകളിലൂടെ നേരത്തെയും ഹന്‍സിക ശ്രദ്ധ നേടിയിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഹാഫ് സാരി ധരിച്ച് നടത്തിയ ഒരു പെര്‍ഫോമന്‍സിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോഴും അത് വൈറലായിരുന്നെന്ന് താരം പറഞ്ഞു. തലകുത്തിമറിയുന്ന ആളെന്ന നിലയിലും കുറച്ചുപേര്‍ക്ക് തന്നെ അറിയാമെന്നും ആ രീതിയിലാണ് ചിലര്‍ തന്നെ തിരിച്ചറിയുന്നതെന്നും ഹന്‍സിക തമാശയായി പറഞ്ഞു.

അഭിനയത്തിലേക്കുള്ള വരവിനെക്കുറിച്ചും അഭിമുഖത്തില്‍ ഹന്‍സിക സംസാരിച്ചു. ബാലതാരമായി അവസരങ്ങള്‍ വന്നിരുന്നെങ്കിലും പഠനത്തിന് പ്രാധാന്യം നല്‍കിയാണ് അന്ന് അവ ഒഴിവാക്കിയത്. ‘സ്‌കൂളല്ലേ, വേണ്ട’ എന്ന നിലപാടായിരുന്നു വീട്ടില്‍. കോളേജ് കഴിഞ്ഞിട്ട് അഭിനയിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് കൃത്യസമയത്ത് ‘ബാച്ചിലര്‍ പാര്‍ട്ടി 2’വില്‍ നിന്ന് വിളിയെത്തിയത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലര്‍ പാര്‍ട്ടി 2’വില്‍ ഹന്‍സികയും ജ്യോതിര്‍മയിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

Content Highlight: She Pulled It Off So Easily Without Anyone’s Help”; Jyothirmayi Praises Hansika’s Dance

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more