| Saturday, 12th October 2019, 10:47 pm

സഞ്ജുവിന് വേണ്ടി രംഗത്തിറങ്ങി ശശി തരൂര്‍; 'സെലക്ടര്‍മാരിത് കാണുന്നില്ലേ?'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. ഗൗതം ഗംഭീര്‍ എം.പിയും സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

സഞ്ജുവിനെ അഭിനന്ദിച്ച ശശി തരൂര്‍ എം.പി നമ്മുടെ സെലക്ടര്‍മാരിത് കാണുന്നില്ലേ എന്ന് ചോദിച്ചു. സഞ്ജുവിനെ ഉടനെ ടീമിലെടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെയുള്ള മത്സരത്തിലാണ് സഞ്ജു ഇരട്ട സെഞ്ച്വറിയെന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

125 പന്തിലാണ് സഞ്ജു ഇരട്ട സെഞ്ച്വറി തികച്ചത്. 2018 ല്‍ ഉത്തരാഖണ്ഡിന്റെ കര്‍ണ കൗശാല്‍ ഇരട്ട സെഞ്ജ്വറി നേടിയിരുന്നു. സഞ്ജുവിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലും സഞ്ജു കളിക്കുമെന്നാണ് കരുതുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് 337 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിക്കൊണ്ടിരിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏതു വിക്കറ്റിലെയും ഉയര്‍ന്ന സ്‌കോറാണിത്. ന്യുസലന്റിനെതിരെ ഹൈദരാബാദിനോടുള്ള മത്സരത്തില്‍ സച്ചിനും ദ്രാവിഡും ചേര്‍ന്നെടുത്ത റണ്‍കൂട്ടുകെട്ടാണ് സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് തകര്‍ത്തിരിക്കുന്നത്

 

Latest Stories

We use cookies to give you the best possible experience. Learn more