| Friday, 2nd November 2018, 7:09 pm

'സീറോ'യില്‍ ഇത്തിരിക്കുഞ്ഞനായി ഷാരൂഖ്; പിറന്നാള്‍ സമ്മാനമായി ട്രെയ്‌ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി ബോളിവുഡ് കിംഗ്  ഷാരൂഖ് ഖാന്‍. തന്റെ ഏറ്റവും പുതിയ ചിത്രം സീറോയുടെ ട്രെയ്‌ലറാണ് പിറന്നാള്‍ സമ്മാനമായി ഷാരൂഖ് പുറത്തുവിട്ടത്.

മൂന്നടി മാത്രം വലിപ്പമുള്ളയാളായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക ശര്‍മ്മയാണ് അഭിനയിക്കുന്നത്.  സ്പെഷ്യല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്.

Also Read പരസ്യ ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലെത്തി ; അമിതാഭ് ബച്ചനെതിരെ ബാര്‍ കൗണ്‍സിലിന്റെ വക്കീല്‍ നോട്ടീസ്

കത്രീന കെയ്ഫ് ആണ് മറ്റൊരു നായിക. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നു. സിനിമ ഡിസംബര്‍ 21 ന് റിലീസ് ചെയ്യും.

ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അനുഷ്‌ക ശര്‍മ, കത്രീന കൈഫ് എന്നിവരാണ് നായികമാര്‍. ഹിമാന്‍ശു ശര്‍മയുടേതാണ് കഥ. ഗൗരി ഖാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

We use cookies to give you the best possible experience. Learn more