| Saturday, 8th October 2011, 11:49 am

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍
നടത്തിയ ഓണാഘോഷ പരിപാടി മലയാളിത്തനിമ പകര്‍ന്ന്
ഉത്സവാനുഭൂതി ഉണര്‍ത്തി.
മുഖ്യാതിഥിയായ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ.ലോകേഷിനെ
ഇന്ത്യന്‍ സ്‌കൂളിലെ കുരുന്നുകള്‍ താലപ്പൊലി ഏന്തിയും
സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ബാന്റ് മേളത്തോടെയും വരവേറ്റു.
ശിങ്കാരിമേളവും ചെണ്ട മേളവും തെയ്യം,വള്ളപ്പാട്ട്,കോല്‍ക്കളി
എന്നിവയും ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി.
കൊമ്പന്‍ ആനയുടെ തലയെടുപ്പോടെയുള്ള ആനയുടെ വമ്പന്‍ പ്രതിമ
കാണികളില്‍ കൗതുകമുണര്‍ത്തി.
ഓണാഘോഷ പരിപാടികള്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്
കെ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ അംബാസിഡര്‍ എം.കെ.ലോകേഷ്
നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍
പ്രസിദ്ധീകരിച്ച സുവനീര്‍ എം.കെ.ലോകഷും സി.ഡി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍
പ്രിന്‍സിപ്പാള്‍ കെ.രാധാകൃഷ്ണന്‍ നായരും പ്രകാശനം ചെയ്തു.
സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമായ എസ്.പി.സിംങിനെയും
ഷാര്‍ജ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ 37 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന്
വി.സുഗതനെയും അംബാസിഡര്‍ അസോസിയേഷന്റെ ഉപഹാരം നല്‍കി ആദരിച്ചു.
ജന.സെക്രട്ടറി നിസാര്‍ തളങ്കര സ്വാഗതവും ട്രഷറര്‍ പി.പി.ദിലീപ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വ്യത്യസ്തങ്ങളായ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
എണ്ണായിരത്തോളം പേര്‍ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

We use cookies to give you the best possible experience. Learn more