| Wednesday, 28th May 2025, 10:40 pm

ടീമില്‍ എന്റെ പേര് വീണ്ടും കണ്ടതില്‍ സന്തോഷം, ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു; തുറന്ന് പറഞ്ഞ് ഇന്ത്യന്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സ്‌ക്വാഡില്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂറിനെയും സെലഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് താക്കൂറിനെ ടെസ്റ്റ് സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇപ്പോള്‍ തന്നെ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താക്കൂര്‍.

‘ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു, ഇത് എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇന്ത്യ എയിലേക്കും ഇന്ത്യന്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് അക്കാരണത്താലാണ്. ഒരു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ലീഡ്‌സ് ടെസ്റ്റില്‍ കളിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

എന്റെ കുടുംബവും പ്രിയപ്പെട്ടവരും സന്തോഷിക്കുന്നു. ഇന്ത്യന്‍ ടീമില്‍ എന്റെ പേര് വീണ്ടും കണ്ടതില്‍ സന്തോഷം. അത് വീണ്ടും ഒരു സ്വപ്നം പോലെയാണ്. ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ഞങ്ങള്‍ക്ക് പരിഭ്രാന്തി തോന്നുന്നു, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എനിക്ക് തോന്നുന്നത് സന്തോഷമാണ്,’ ഷാര്‍ദുല്‍ താക്കൂര്‍ റേവ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

Content Highlight: Shardul Thakur Talking About his inclusion in the Indian Test Team

We use cookies to give you the best possible experience. Learn more