| Monday, 2nd February 2026, 8:07 pm

സ്‌ക്വാഡില്‍ തിരിച്ചെത്തി ജെയ്‌സ്വാളും താക്കൂറും; ലക്ഷ്യം തിരിച്ചുവരവ്, രഞ്ജിയില്‍ ഇവര്‍ തകര്‌ത്തേക്കും!

ശ്രീരാഗ് പാറക്കല്‍

ഫെബ്രുവരി ആറിന് കര്‍ണാടകയ്‌ക്കെതിരെ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിനുള്ള 16 അംഗ ടീമില്‍ ശര്‍ദുല്‍ താക്കൂറും യശസ്വി ജെയ്‌സ്വാളും മുംബൈ ടീമില്‍ തിരിച്ചെത്തി.

കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ താക്കൂറും ജെയ്‌സ്വാളും കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പരിക്ക് കാരണം താക്കൂര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും, ജെയ്സ്വാളിന്റെ അഭാവത്തിന്റെ കാരണം മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) വ്യക്തമാക്കിയിരുന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട ജെയ്സ്വാള്‍ രഞ്ജി ട്രോഫിയിലെ മത്സരങ്ങളില്‍ നിന്ന് മാറി നിന്നത് ചര്‍ച്ചയായിരുന്നു. ജെയ്‌സ്വാളിന്റെ തീരുമാനത്തില്‍ എം.സി.എയും തൃപ്തരല്ലെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വരും മത്സരങ്ങളില്‍ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തി തിരിച്ചുവരാനാകും ജെയ്‌സ്വാള്‍ ലിക്ഷ്യമിടുന്നത്. അടുത്ത കാലങ്ങളിലായി ജെയ്‌സ്വാളിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ മികച്ച പ്രകടനം നടത്തേണ്ടത് ജെയ്‌സ്വാളിന് അനിവാര്യമാകും. ഇഷാന്‍ കിഷനെ പോലുള്ള താരങ്ങള്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരുമ്പോള്‍ ടീമിലെത്താനുള്ള താരങ്ങളുടെ റേസ് ക്രൂഷ്യലാകും.

അതേസമയം 42 തവണ രഞ്ജി ട്രോഫിയില്‍ ചാമ്പ്യന്‍മാരായ മുംബൈ തന്നെ കിരീടം ഉയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിര്‍ണായക മത്സരങ്ങളില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയാല്‍ ജെയ്‌സ്വാളിനും ക്യാപ്റ്റന്‍ ശര്‍ദുല്‍ താക്കൂറിനും ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും.

മുംബൈ സ്‌ക്വാഡ്

അഖില്‍ ഹെര്‍വാദ്കര്‍, സിദ്ധേഷ് ലാഡ്, സര്‍ഫറാസ് ഖാന്‍, ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് താമോര്‍ (വിക്കറ്റ് കീപ്പര്‍), സായിരാജ് പാട്ടീല്‍, ഷംസ് മുലാനി, തനുഷ് കോട്ടിയാന്‍, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് ആവസ്ത്, ഓംകാര്‍, ദിവ്യേഷ് സക്‌സേന, സൂര്യാന്‍ഷ് ഷെഡ്‌ജെ

Content Highlight: Shardul Thakur and Yashasvi Jaiswal have returned to the Mumbai team in the 16-member squad for the Ranji Trophy quarter-finals

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more