| Monday, 19th October 2026, 9:12 am

നസ്‌ലെനും ടൊവിയുമല്ല, ഇതുവരെ വന്നതില്‍ ഏറ്റവും കിടിലന്‍ ലുക്ക് ഇങ്ങേരാണ്; ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ തൂക്കാന്‍ പോകുന്നത് ഷറഫുദ്ദീനാകുമെന്ന് സിനിമാപേജുകള്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. മോളിവുഡിലെ ബ്രാന്‍ഡ് ഡയറക്ടര്‍മാരിലൊരാളായ അമല്‍ നീരദ് അണിയിച്ചൊരുക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. അമല്‍ നീരദിന്റെ സ്ഥിരം മേക്കിങ് സ്റ്റൈലില്‍ ഗംഭീര വിഷ്വല്‍ ട്രീറ്റാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അമല്‍ നീരദിന്റെ കരിയറിലെ ഏറ്റവും ഫാന്‍ബേസുള്ള ചിത്രങ്ങളിലൊന്നായ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. ആദ്യ ഭാഗത്തെപ്പോലെ ഗംഭീര ചിത്രമാകും ഇതെന്നാണ് പലരുടെയും പ്രവചനം. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.

ടൊവിനോ, നസ്‌ലെന്‍, സൗബിന്‍, ഷറഫുദ്ദീന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതുവരെ പുറത്തുവന്നത്. ഇതില്‍ ഏറ്റവും മികച്ച പോസ്റ്റര്‍ ആരുടേതെന്നാണ് പല പേജുകളിലെയും ചര്‍ച്ചാവിഷയം. ഇതുവരെ വന്നതില്‍ ഗംഭീര പോസ്റ്റര്‍ ഷറഫുദ്ദീന്റെയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ടൊവിനോയുടെ പോസ്റ്ററിന് പോലും തരാനാകാത്ത ആകാംക്ഷ ഷറഫുദ്ദീന്റെ പോസ്റ്ററിന് ലഭിച്ചെന്നാണ് കമന്റുകള്‍.

പപ്പന്‍ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവില്‍ വേഷമിടുന്നത്. ആദ്യഭാഗത്തില്‍ ഇന്ദ്രജിത് അവതരിപ്പിച്ച ബെന്നി എന്ന കഥാപാത്രത്തെപ്പോലെയാകും രണ്ടാം ഭാഗത്തില്‍ പപ്പനെന്ന് ചിലര്‍ പ്രവചിക്കുന്നുണ്ട്. സിനിമയിലെ ഷോ സ്റ്റീലര്‍ പപ്പനായേക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

സോണി എന്ന കഥാപാത്രമായി നസ്‌ലെന്‍ വേഷമിടുമ്പോള്‍ സൗബിന്റെ കഥാപാത്രത്തിന്റെ പേര് ഡാനി എന്നാണ്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ചന്തു സലിംകുമാര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ടെക്‌നിക്കല്‍ മേഖലയിലും ചിത്രം സ്‌ട്രോങ്ങാണ്. അപ്പു പ്രഭാകറാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവില്‍ ക്യാമറ ചലിപ്പിക്കുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ചിത്രത്തെ ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷ. ആദ്യഭാഗം പോലെ ഗംഭീരമാകാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sharafudheen’s character poster in Bachelor Party D’eux discussing in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more