| Saturday, 11th October 2025, 9:16 pm

സിനിമ കെട്ടിപ്പൂട്ടാമെന്ന് കരുതിയപ്പോള്‍ അത് സംഭവിച്ചു; ഗോകുലം പോലൊരു കമ്പനി എന്റെ സിനിമ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിനൊരുങ്ങുന്ന തന്റെ പെറ്റ് ഡിക്റ്ററീവ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍. പ്രനീഷ് വിജയന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് പെറ്റ് ഡിക്‌റ്റെറ്റീവ്.

‘പെറ്റ് ഡിക്റ്ററ്റീവിന്റെ കഥ എഴുതിയത് 2020ലാണ്. അവിടം മുതല്‍ നമ്മള്‍ ചെറിയ രീതിയില്‍ സിനിമ ചെയ്യാന്‍ നോക്കി, പക്ഷേ നടന്നില്ല. പിന്നീട് കുറച്ചുകൂടി വലിയ രീതിയില്‍ നോക്കി ആ സമയം ഒരു പ്രോഡ്യൂസര്‍ ഉണ്ടായിരുന്നു അദ്ദേഹം പോയി. രണ്ടാമതൊരു പ്രൊഡ്യൂസറര്‍ വന്നു. പിന്നെ ആ പ്രൊഡ്യൂസറും പോയി. മൂന്നാമത് ഞാനും കൂടി ചേര്‍ന്ന് ഒരു കോ പ്രൊഡക്ഷന്‍ പ്ലാന്‍ ചെയ്തു.

അത് അനൗണ്‍സ് ചെയ്യാന്‍ ഇരിക്കുന്ന സമയത്ത് ആ കോ പ്രൊഡക്ഷനും പോയി. അങ്ങനെ എല്ലാവരും മടക്കികെട്ടി ഈ സിനിമ വിടാമെന്ന് തീരുമാനിച്ചു. അവസാനം ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒറ്റക്കെടുത്തതല്ല ഞാന്‍ എന്റെ സുഹൃത്തുമായിട്ടൊക്കെ സംസാരിച്ച് തീരുമാനം എടുത്തതാണ്,’ ഷറഫുദ്ദീന്‍ പറയുന്നു.

സിനിമയുടെ പൂജ സമയം മുതല്‍ ഈ സിനിമ പൂര്‍ണമായും നിര്‍മിക്കുന്നത് താനായിരിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഗോകുലം തന്റെ സിനിമ എടുക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമ ഗോകുലം പോലൊരു കമ്പനിയില്‍ കൂടി മലയാളികള്‍ കാണണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഒടുവില്‍ അത് പാസായെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീനും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ ഒക്ടോബര്‍ 16ന് തിയേറ്ററുകളിലെത്തും

Content highlight: Sharafudheen is talking about his upcoming film Pet Detective

We use cookies to give you the best possible experience. Learn more