| Wednesday, 6th May 2026, 10:12 pm

ഷറഫുദീൻ ചിത്രം മധുവിധു ഒ.ടി.ടി യിലേക്ക്... ? എപ്പോൾ എവിടെ കാണാം

നന്ദന എം.സി

മലയാളികളുടെ പ്രിയതാരം ഷറഫുദീൻ നായകനായി എത്തിയ പുതിയ ചിത്രം മധുവിധു ഒ.ടി.ടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. സോണി ലിവ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തിയേറ്റർ റിലീസിന് പിന്നാലെ തന്നെ സിനിമയുടെ ഒ.ടി.ടി റിലീസിനായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്നാൽ, ചിത്രത്തിന്റെ സ്ട്രീമിങ് തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

മധുവിധു , photo: IMDb

വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത മധുവിധു, അജിത് വിനായക ഫിലിംസ് എന്ന ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രമാണ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് നായികയായി എത്തിയത്. കൂടാതെ ജഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ആഞ്ഞിലമൂട് തറവാട് എന്ന പ്രത്യേക കുടുംബ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. അഞ്ച് പുരുഷന്മാർ മാത്രം താമസിക്കുന്ന ഈ വീട്ടിൽ സ്ത്രീകളുടെ അഭാവം പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. ഈ തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതവും വിവാഹശ്രമങ്ങളും ആണ് കഥയുടെ കേന്ദ്രം

ഒരുപാട് വിവാഹാലോചനകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, സ്നേഹ മാർക്കോസ് എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെയാണ് കഥയിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നത്. കുടുംബബന്ധങ്ങളും ഹാസ്യവും വികാരവും ചേർന്നൊരു ചിത്രമായി മധുവിധു മുന്നേറുകയാണ്

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവരാണ്. സംഗീതം നിർവ്വഹിച്ചത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

തിയേറ്റർ റൺ പൂർത്തിയായതിന് ശേഷം വളരെ പെട്ടെന്ന് തന്നെ മധുവിധു സോണി ലിവ് വഴി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Content Highlight: Sharafudeen’s film Madhu Vidhu to be released on OTT…? When and where will it be seen?

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more