| Wednesday, 14th June 2017, 5:30 pm

'പിടിച്ചു കെട്ടി നിര്‍ത്തിയിരുന്ന മൂത്രം വൈകി ഒഴുക്കി വിടുമ്പോള്‍ മരണ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ട്'; ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കമ്പോള്‍ പുച്ഛം കൊണ്ട് തുപ്പാന്‍ തോന്നുന്നുവെന്ന് എസ്.ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തെ കുറിച്ചും ഗര്‍ഭകാലത്തെ “അരുതാത്തതുകളെയും” കുറിച്ചും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ വിവാദ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി. ഗര്‍ഭകാലത്ത് ലൈംഗികബന്ധം ഒഴിവാക്കുക, മാംസഭക്ഷണം ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റുമായി ചില്ലറ വിമര്‍ശനങ്ങളല്ല ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ശാരദക്കുട്ടി രംഗത്തത്തിയിരിക്കുന്നത്.

ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില അധികാര രൂപങ്ങള്‍ പറയുമ്പോള്‍ പുച്ഛം കൊണ്ടെനിക്ക് തുപ്പാനാണു തോന്നുന്നതെന്നായിരുന്നു ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.


Also Read: ‘ഇന്ത്യയെ പട്ടിയാക്കി ബംഗ്ലാദേശ് ആരാധകര്‍’; സെമിഫൈനലിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി; തിരിച്ചടിച്ച് ഇന്ത്യന്‍ ആരാധകരും


ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ,അതികാലത്ത്,വല്യ മുട്ടന്‍ വയറും താങ്ങി വേണാട് എക്സ്പ്രസില്‍, പരശു റാം ഏക്സ്പ്രസില്‍ ഒക്കെ റോങ് സൈഡില്‍ നിന്ന് വരെ ചാടിക്കയറി കോട്ടയം മുതല്‍ പിറവം റോഡ് വരെ യാത്ര ചെയ്തു.അവിടെ നിന്ന് ജീപ്പില്‍ കയറി കുണ്ടും കുഴിയും താണ്ടി കോളേജില്‍ എത്തി. പഠിപ്പിച്ചു.

തിരികെ കിട്ടുന്ന പല വണ്ടികള്‍ പിടിച്ചു രാത്രിയാകുമ്പോള്‍ വീടെത്തിയിരുന്ന കാലത്തൊന്നും സൂക്ഷിക്കണെ എന്ന് പറയാന്‍ പോലും ആരുമുണ്ടായില്ല. പിടിച്ചു കെട്ടി നിര്‍ത്തിയിരുന്ന മൂത്രം വൈകി ഒഴുക്കി വിടുമ്പോള്‍ മരണ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ട്. ട്രെയിനിന് വേണ്ടി ഓടുന്ന ഓട്ടം കണ്ട് എന്‍ജിന്‍ ഡ്രൈവര്‍ ഓടണ്ട, പതിയെ വരൂ എന്ന് കരുണ കാണിച്ചിട്ടുണ്ട്..

പരിപ്പുവടയോ മിക്സ്ച്ചറോ ഒക്കെ കൊടുത്ത് ആ സ്നേഹം നിലനിര്‍ത്തിയിട്ടുണ്ട്. ആരുമല്ലാത്തവര്‍ തരുന്ന നാരങ്ങാ മിട്ടായിയുടെ മധുരത്തെ കുറിച്ച് അഷിത എഴുതിയതു ഓര്‍ക്കുന്നു.. ഇപ്പോള്‍ ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില അധികാരൂപങ്ങള്‍ പറയുമ്പോള്‍ പുച്ഛം കൊണ്ടെനിക്ക് തുപ്പാനാണു തോന്നുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more