| Sunday, 21st September 2025, 10:12 pm

എല്ലാവരും പറയുന്നതുപോലുള്ള 'വൗ' ഫാക്ടര്‍ ഒന്നും എനിക്ക് ലോക കണ്ടപ്പോള്‍ തോന്നിയില്ല; മാര്‍വലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവരും പറയുന്നതുപോലെ ‘വൗ’ എലമെന്റ് ഒന്നും തനിക്ക് ലോക സിനിമ കണ്ടപ്പോള്‍ തോന്നിയിട്ടില്ലെന്ന് ശാന്തി കൃഷ്ണ. സിനിമയെ കുറിച്ച് തനിക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തി.

‘സിനിമ ഓക്കെയായിരുന്നു. രണ്ടാംപകുതി എനിക്ക് കുറച്ച് സ്ലോ ആയി ഫീല്‍ ചെയ്തു. സിനിമ മുഴുവനായിട്ട് നോക്കുകയാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, ‘ഐ ലവ്ഡ് ഇറ്റ്’ എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല. മാര്‍വലുമായിട്ടൊന്നും ഈ സിനിമ താരതമ്യം ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള ഒരുപാട് സിനിമകള്‍ കണ്ടതുകൊണ്ട് ലോക കണ്ടപ്പോള്‍ എനിക്ക് കുറച്ചുകൂടി എക്‌സ്പറ്റേഷന്‍ ഉണ്ടായിരുന്നിരിക്കാം.

സിനിമയിലേക്ക് വരികയാണെങ്കില്‍ കല്യാണി ആ റോളിന് നല്ല ആപ്റ്റായിരുന്നു. അവളുടെ മുഖത്ത് ഒരു ഇന്നസെന്റ്‌സ് ഉണ്ട്, വള്‍നറബിളിറ്റി ഉണ്ട്. കല്യാണി അത് നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുമുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സാണ്.

ആ കുട്ടി അടിപൊളിയായിരുന്നു. ആ കുട്ടിയുടെ എക്‌സ്പ്രഷന്‍ എനിക്ക് വളരെ ഇഷ്ടമായി. അതുപോലെ മലയാള സിനിമയില്‍ ഇങ്ങനത്തെയൊരു ഴോണര്‍ നമ്മള്‍ കണ്ടിട്ടില്ല. മിത്തുമായിട്ട് മിക്‌സ് ചെയ്തത് വളരെ മനോഹരമായി ചെയ്തിട്ടുണ്ട്,’ ശാന്തി പറഞ്ഞു.

എമ്പുരാന്റെ റെക്കോര്‍ഡും തകര്‍ത്ത് തിയേറ്ററില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് ഡൊമിനിക് അരുണിന്റെ സംവിധാന പുറത്തിറങ്ങിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. 267 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം പല റെക്കോര്‍ഡുകളും ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.

Content highlight: Shanti Krishna talks about the movie Loka Chapter One Chandra

We use cookies to give you the best possible experience. Learn more