| Thursday, 17th July 2025, 9:54 am

ഇന്നും നഷ്ടബോധം തോന്നുന്നു; ആഗ്രഹിച്ചത് പോലുള്ള ലൈഫ് പാര്‍ട്ണറെ കിട്ടിയില്ല: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയില്ലെന്ന് തോന്നിയിട്ടുള്ള കാര്യവും നഷ്ടബോധം പോലെ തോന്നിയ കാര്യവും എന്താണെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. തനിക്ക് ജീവിതത്തില്‍ നല്ലൊരു ലൈഫ് പാര്‍ട്ണറെ കിട്ടാത്തതിന്റെ വിഷമം ഇപ്പോഴുമുണ്ടെന്നാണ് അവര്‍ പറയുന്നത്.

തനിക്ക് രണ്ട് കല്യാണമായിട്ടും തന്റെ ആഗ്രഹമുള്ളത് പോലെയുള്ള ലൈഫ് പാര്‍ട്ണര്‍ വന്നിട്ടില്ലെന്ന് ശാന്തി കൃഷ്ണ പറയുന്നു. മറ്റൊരാള്‍ക്ക് കൊടുക്കാനായി മനസില്‍ ഒരുപാട് സ്‌നേഹമുണ്ടെങ്കിലും തന്നെ മനസിലാക്കി ആരും ജീവിതത്തിലേക്ക് വന്നിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.

‘എനിക്ക് നഷ്ടബോധം പോലെ തോന്നിയത് എന്താണെന്ന് പറയട്ടെ? എനിക്ക് ജീവിതത്തില്‍ നല്ലൊരു ലൈഫ് പാര്‍ട്ണറെ കിട്ടാത്തതിന്റെ വിഷമം ഇപ്പോഴുമുണ്ട്. എനിക്ക് രണ്ട് കല്യാണമായിട്ടും എന്റെ ആഗ്രഹമുള്ളത് പോലെയുള്ള ലൈഫ് പാര്‍ട്ണര്‍ വന്നിട്ടില്ല.

അതിന്റെ വിഷമം എന്തായാലും എനിക്കുണ്ട്. അത് എന്റെ ജീവിതത്തിലെ ഒരു മിസിങ് തന്നെയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ മനസില്‍ ഒരുപാട് സ്‌നേഹമുണ്ട്. അതായത് മറ്റൊരാള്‍ക്ക് കൊടുക്കാനായി ഒരുപാട് സ്‌നേഹമുണ്ട്.

പക്ഷെ അങ്ങനെ ഒരാള്‍ എന്നെ മനസിലാക്കി എന്റെ ജീവിതത്തിലേക്ക് വന്നിട്ടില്ല. ആ വിഷമം എനിക്കുണ്ട്. പിന്നെ ആ നഷ്ടങ്ങളൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിലെ ഏറ്റവും നേട്ടമായി കരുതുന്നത് എന്താണെന്ന് ചോദിച്ചാല്‍, അത് തീര്‍ച്ചയായും എന്റെ മക്കള്‍ തന്നെയാണ്.

പിന്നെ എന്റെ കുടുംബവും. ആ കുടുംബത്തില്‍ ജനിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. ഒപ്പം എന്റെ അച്ഛനെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുമുണ്ട്. മക്കള്‍ എനിക്ക് എന്റെ നിധിയാണ്. അവര്‍ ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാവില്ല. അവര്‍ വന്നതിന് ശേഷമാണ് എനിക്ക് ജീവിതത്തില്‍ ഒരു മോട്ടിവേഷന്‍ ഉണ്ടാകുന്നത്,’ ശാന്തി കൃഷ്ണ പറയുന്നു.


Content Highlight: Shanthi Krishna talks about the things she felt she couldn’t do in life

We use cookies to give you the best possible experience. Learn more