മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ സിനിമ കരിയര്‍ ആരംഭിച്ച ശാന്തി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1994 ല്‍ പുറത്തിറങ്ങിയ ചകോരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നടി സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു.
പിന്നീട് തിരിച്ചുവന്നെങ്കിലും വീണ്ടും ഒരു വലിയ ഇടവേള എടുത്തു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ വീണ്ടും സിനമാരംഗത്ത് സജീവമായി. എം. മോഹനന്‍ സംവിധാനം 2018ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ ശാന്തി കൃഷ്ണ ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ അരവിന്ദന്റെ അതിഥികളിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.
‘നമ്മുക്ക് സ്‌ക്രീന്‍ സ്‌പേസ് ഇല്ലെങ്കിലും ഒരു ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അത് ആളുകളുടെ മനസില്‍ നില്‍ക്കണം. ഇപ്പോള്‍ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ, എനിക്കതില്‍ വലിയ സ്‌ക്രീന്‍ സ്‌പേസ് ഇല്ല. പക്ഷേ പടം കാണുമ്പോള്‍ കൂടുതലും ഓര്‍ക്കുക എന്റെ കഥാപാത്രമാണ്. വിനീതിന്റെ അമ്മ എന്ന് പറഞ്ഞ് സിനിമയുടെ അവസാനമാണ് അവരെ കാണിക്കുന്നത്. പിന്നെ അവിടെ ഒരു പാട്ടും വരുന്നുണ്ട്,’ശാന്തി കൃഷ്ണ പറയുന്നു.
ആ സമയത്തൊക്കെ അമ്മ തന്റെ കഥകള്‍ കേള്‍ക്കുമായിരുന്നു. അമ്മ എപ്പോഴും തന്റെ കൂടെ തന്നെ ഉണ്ടാകുമായിരുന്നുവെന്നും നടി പറയുന്നു.
‘അന്നൊക്കെ ഒരു പടം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ എഴുതുമ്പോള്‍ ഓള്‍റെഡി അവരുടെ മനസില്‍ ഫിക്‌സ്ഡായിരിക്കും ഈ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന്. നല്ല കഥാപാത്രമാണെങ്കില്‍ നമുക്ക് അത് ചെയ്യാതിരിക്കാനും പറ്റില്ല,’ശാന്തി കൃഷ്ണ പറയുന്നു.
Content Highlight: Shanthi krishna talks about her character in Aravindante Adhithikal