മോഹന്‍ലാലിലൊപ്പം വിഷ്ണു ലോകം എന്ന ചിത്രത്തില്‍ അഭിനയിച്ച ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി ശാന്തി കൃഷ്ണ. വിഷ്ണുലോകത്തിലെ സാവിത്രി ഒരു പാവമാണെന്നും ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയാണ് അതിലെ തന്റെ കഥപാത്രമെന്നും ശാന്തി പറയുന്നു.
‘അവളുടെ കണ്ണിലാണ് ഭാവങ്ങള്‍. ഇന്നും എന്നെ കാണുമ്പോള്‍ ചിലരെങ്കിലും ഈ പാട്ടിനെപ്പറ്റി ചോദിക്കാറുണ്ട്. മിണ്ടാത്തതെന്തേ ശാന്തിച്ചേച്ചി, ലാലേട്ടന്‍ സംസാരിച്ചിട്ടും ശാന്തിച്ചേച്ചിയെന്താ മിണ്ടാതിരുന്നേ എന്ന്. അപ്പോള്‍ ഞാന്‍ പറയും, അവിടെ കുറെ പ്രാണികളുണ്ടായിരുന്നു.
അതൊന്നും വായ്ക്കകത്തേക്ക് പോകാതിരിക്കാനാണ് മിണ്ടാതിരുന്നതെന്ന്. സത്യമാണ്. പേടിച്ചുകൊണ്ടാണ് ആ പാട്ടില്‍ ഞാന്‍ അഭിനയിച്ചത്,’ശാന്തി കൃഷ്ണ പറയുന്നു.
പാലക്കാട്ടായിരുന്നു ഷൂട്ടിങ് ലൊക്കേഷനെന്നും വീടിന് ചുറ്റും മരങ്ങള്‍ തിങ്ങിനിറഞ്ഞ് കാടുപോലെയായിരുന്നു ആ ഇടമെന്നും നടി പറയുന്നു. ലൈറ്റിടുമ്പോള്‍ കുറെ പ്രാണികള്‍ പറന്നെത്തുമെന്നും ജനലിന്റെ അടുത്തുനിന്ന് നോക്കുന്ന സീനുകളെല്ലാം തന്നെ ആ പാട്ടിലുണ്ടെന്നും ശാന്തി പറഞ്ഞു.
‘ആ ഷോട്ടുകളിലൊക്കെ കട്ട് പറയാന്‍ കാത്തുനില്‍ക്കും. അപ്പാടെ ഓടിപ്പോയി മുറിയിലിരുന്നാല്‍ മതി എന്ന് തോന്നുമായിരുന്നു. അത്രത്തോളം പ്രാണികളായിരുന്നു,’ ശാന്തി പറയുന്നു.സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എ. റസാഖ് എഴുതി, കമലിന്റെ സംവിധാനത്തില്‍ 1991-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിഷ്ണുലോകം. സിനിമയില്‍ മോഹന്‍ലാല്‍, ശാന്തി കൃഷ്ണ, ഉര്‍വ്വശി, മുരളി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ബോക്സ് ഓഫീസില്‍ വാണിജ്യ വിജയമായി മാറിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം നല്‍കിയപ്പോള്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതം നല്‍കി.
Content highlight: Shanthi Krishna is sharing her memories of acting in the film Vishnu Lokanak with Mohanlal