| Thursday, 24th July 2025, 5:25 pm

നേര് എന്റെ 12ാം സിനിമ; എന്നെ സംബന്ധിച്ച് അതൊരു ജീത്തു ജോസഫ് ചിത്രം: ശങ്കര്‍ ഇന്ദുചൂഢന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേര് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ച നടനെ ആരും മറന്നിട്ടുണ്ടാകില്ല. മൈക്കിള്‍ എന്ന കഥാപാത്രത്തിനെ ശങ്കര്‍ ഇന്ദുചൂഢന്‍ എന്ന നടന്‍ വളരെ മനോഹരമായിട്ടാണ് സിനിമയില്‍ അവതരിപ്പിച്ചത്. 2017ല്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചത്.

ഇപ്പോള്‍ നേര് എന്ന സിനിമയിലേക്കെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ശങ്കര്‍. നേര് തന്റെ പന്ത്രണ്ടാമത്തെ സിനിമയാണെന്ന് നടന്‍ പറയുന്നു. പുതിയ സിനിമയിലെ ഒരു കഥാപാത്രത്തിന് ശങ്കര്‍ അനുയോജ്യമായി തോന്നുന്നു.

എറണാകുളത്തുണ്ടെങ്കില്‍ നേരില്‍കണ്ട് സംസാരിക്കാമെന്ന് പറഞ്ഞൊരു മെസേജാണ് തനിക്ക് ജീത്തു ജോസഫ് ആദ്യം അയച്ചതെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. വില്ലന്‍ വേഷമാണ് അഭിനയിക്കാന്‍ ഓക്കേയാണോ എന്നൊക്ക അദ്ദേഹം ചോദിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നേര് എന്റെ പന്ത്രണ്ടാമത്തെ സിനിമയാണ്. ജീത്തുസാര്‍ എനിക്ക് വാട്സ് ആപ്പില്‍ വോയ്സ് മെസേജ് അയക്കുമ്പോള്‍ ഞാന്‍ ആലപ്പുഴയില്‍ നാഗേന്ദ്രന്‍സ് ഹണിമൂണിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. പുതിയ സിനിമയിലെ ഒരു കഥാപാത്രത്തിന് ശങ്കര്‍ അനുയോജ്യമായി തോന്നുന്നു. എറണാകുളത്തുണ്ടെങ്കില്‍ നേരില്‍കണ്ട് സംസാരിക്കാം, എന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം.

അത് കേട്ടപ്പോഴേ ഒരുപാട് സന്തോഷമായി. ശേഷം സെറ്റില്‍ പെര്‍മിഷന്‍ ചോദിച്ച് ജീത്തുസാറിനെ കണ്ടു. വില്ലന്‍ കഥാപാത്രമാണെന്നും ഇങ്ങനെ അഭിനയിക്കാന്‍ ഓക്കേയാണോ എന്നും ചോദിച്ചു. എന്നെ സംബന്ധിച്ച് അത് ജീത്തു ജോസഫ് പ്രോജക്ടലേക്ക് ഒരു പ്രധാനകഥാപാത്രം. അഭിനയിക്കാനുള്ള വലിയൊരു അവസരമായിരുന്നു അത്,’ ശങ്കര്‍ പറയുന്നു.

നേര്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നേര്. മോഹന്‍ലാല്‍, പ്രിയാമണി, അനശ്വര രാജന്‍, സിദ്ദിഖ്, ശാന്തി, ജഗദീഷ്, ശ്രീധന്യ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയി സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്. സിനിമ ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.

content Highlight:  Shankar is talking about getting into the movie Neru 

Latest Stories

We use cookies to give you the best possible experience. Learn more