| Thursday, 24th October 2019, 12:52 pm

ഷാനിമോള്‍ ഉസ്മാനിലൂടെ അരൂര്‍ പിടിച്ച് കോണ്‍ഗ്രസ്; ലീഡ് 2000ന് മുകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അരൂര്‍: ആദ്യമായി ജനപ്രതിനിധിയായി അരൂരില്‍ നിന്ന് ജയിച്ചുകയറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. 2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോളിന്റെ വിജയം. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് ഷാനിമോള്‍ പിടിച്ചെടുത്തത്.

കെ.ആര്‍ ഗൗരിയമ്മയില്‍ നിന്ന് ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോള്‍ ഉസ്മാനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുകയാണ്.

അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. എല്‍.ഡി.എഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് നേരിയ ലീഡ് നിലനിര്‍ത്തിയത്.

തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വോട്ടുനിലയില്‍ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ ലീഡ് പറയാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഫോട്ടോഫിനിഷിങ്ങിലേക്ക് അടക്കം അരൂര്‍ നീങ്ങിയിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ദൈവത്തോട് നന്ദി പറയുന്നു. ഐക്യജനാധിപത്യ മുന്നണിയോടും അരൂരിലെ ജനതയോടും നന്ദി പറയുന്നു. ശക്തമായ പ്രവര്‍ത്തനത്തിലൂടെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായത്. അരൂരിലെ മുഴുവന്‍ ജനതയോടും നന്ദി രേഖപ്പെടുത്തുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more