| Saturday, 13th October 2012, 8:00 am

ഷാങ്ഹായ് ഓപ്പണ്‍: ഭൂപതി-ബൊപ്പണ്ണ സഖ്യവും പേസ്-റാഡക് സഖ്യവും സെമിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാങ്ഹായ്: ഷാങ്ഹായ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഇരട്ട പ്രതീക്ഷയേകി ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും സെമിഫൈനലില്‍. ഇന്ത്യയുടെ തന്നെ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ചേര്‍ന്നാണ് ഭൂപതി സെമി ടിക്കറ്റ് സ്വന്തമാക്കിയത്.

റാഡക് സ്റ്റെപാനക്കിനൊപ്പം ചേര്‍ന്നാണ് പെയ്‌സ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ രണ്ടാം റാങ്കുകാരായ മിര്‍നി- ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഭൂപതി-ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍7-6, 6-4[]

ജര്‍ഗന്‍ മെല്‍സര്‍-മിലോസ് റയോണിക് സഖ്യത്തെയാണ് പേസ്-റാഡക് സഖ്യം പരാജയപ്പടുത്തിയത്. സ്‌കോര്‍:7-5, 6-7, 10-5.

പുരുഷ സിംഗിള്‍സില്‍സില്‍ റോജര്‍ ഫെഡറര്‍, നൊവാക് ദ്യോകോവിച്ച്, ആന്‍ഡി മുറേ, തോമസ് ബെര്‍ഡിച്ച് എന്നീ പ്രമുഖരും സെമി ടിക്കറ്റ് നേടിയിട്ടുണ്ട്.

നാല് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഷാങ്ഹായ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ലോക റാങ്കിങ്ങിലെ നാല് താരങ്ങള്‍ ഒരുമിച്ച് പ്രവേശനം നേടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more