| Tuesday, 10th December 2019, 11:30 pm

ഷെയ്‌നിന്റെ ഇതര ഭാഷ വിലക്ക്; വിക്രം ചിത്രത്തില്‍ നിന്ന് ഷെയ്ന്‍ പുറത്തായേക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെ ഇതര ഭാഷകളിലും വിലക്കണമെന്ന് ഫിലിം ചേംമ്പര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കിയതോടെ ആശങ്കയിലായിരിക്കുന്നത് വിക്രം സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്.

വിക്രമിനെ നായകനാക്കി ഇമൈക്ക നൊടികള്‍ സംവിധായകന്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്‌നിനെയും കാസ്റ്റ് ചെയ്തിരുന്നു. ചിയാന്‍ വിക്രം 58 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ ഇന്ത്യക്ക് പുറമെ റഷ്യയിലെ ഷൂട്ടിലും ഷെയ്‌നിനെ ഉള്‍പ്പെടുത്താനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

എന്നാല്‍ ഷെയ്‌നിനെ വിലക്കണമെന്ന് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ തീരുമാനം എടുത്താല്‍ ഈ സിനിമയില്‍ നിന്ന് താരത്തെ പുറത്താക്കേണ്ടി വരും. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നടന്റെ വിവാദ പരാമര്‍ശങ്ങളാണ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും വിലക്കണമെന്ന കത്തിന് കാരണമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ വിലക്കണമെന്നാവശ്യപ്പെട്ടാണ് ഫിലിം ചേംമ്പര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംമ്പറിന് കത്ത് കൈമാറിയത്. നിര്‍മ്മാതാക്കള്‍ ഫിലിം ചേംബറിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

നിര്‍മാതാക്കള്‍ക്ക് മാനസികരോഗമാണെന്നും ഒത്തുതീര്‍പ്പിന് ചെന്നാല്‍ അവര്‍ പറയുന്നത് നമ്മള്‍ റേഡിയോ പോലെ കേട്ടിരിക്കുകയാണ് വേണ്ടതെന്നും ഷെയിന്‍ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെയിലായിരുന്നു ഷെയ്‌നിന്റെ പ്രതികരണം.

തങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഷെയ്ന്‍ പ്രസ്താവന നടത്തിയെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന വിശ്വാസം ഇനിയില്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more