| Tuesday, 16th October 2012, 8:42 am

ചാമ്പ്യന്‍സ് ലീഗ് അവസാനിപ്പിച്ച് ഷെയ്ന്‍ വാട്‌സണ്‍ നാട്ടിലേക്ക് മടങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ദക്ഷിണാഫ്രിക്കയില്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ഇന്നത്തെ മത്സരശേഷം ടൂര്‍ണമെന്റ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും.

അടുത്തമാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന സംഘത്തില്‍ വാട്‌സനും ഉണ്ട്.[]

തുടര്‍ച്ചയായ മത്സരങ്ങള്‍ വാട്‌സന്റെ ഫോം ഇല്ലാതാക്കുമെന്നും അദ്ദേഹം ഇപ്പോള്‍ തന്നെ ക്ഷീണിതനാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഘം അറിയിച്ചു. നവംബര്‍ ഒമ്പതിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വാട്‌സണ് വിശ്രമം ആവശ്യമാണെന്നാണ് വിലയിരുത്തല്‍.

ട്വന്റി-20 ലോകകപ്പിലെ മികച്ച താരം വാട്‌സണായിരുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ നേരിടാന്‍ വാട്‌സന്റെ ഫോം ഓസ്‌ട്രേലിയയ്ക്ക് ആവശ്യമാണ്.

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സിഡ്‌നി സിക്‌സേഴ്‌സിനായി വാട്‌സണ്‍ 46 റണ്‍സ് അടിച്ചിരുന്നു.

We use cookies to give you the best possible experience. Learn more