| Monday, 4th October 2021, 7:19 pm

ഗാനരചന, സംഗീത സംവിധാനം, നിര്‍മാണം-പുതിയ റോളുകളില്‍ തിളങ്ങാന്‍ ഷെയ്ന്‍ നിഗം; ആശംസകളുമായി അമല്‍ നീരദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗം നിര്‍മാതാവായി എത്തുന്ന പുതിയ ചിത്രം ഭൂതകാലത്തിന് ആശംസകളുമായി അമല്‍ നീരദ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് അമല്‍ സിനിമയ്ക്ക ആശംസകളുമായി എത്തിയത്.

നവാഗതനായ രാഹുല്‍ സദാശിവന്റെ ഭൂതകാലം എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ നിര്‍മാതാവിന്റെ കുപ്പായമിടുന്നത്. പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തെരേസ റാണിയും ഷെയ്ന്‍ നിഗവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രേവതിയും ശക്തമായ ഒരു കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. കൊച്ചിയിലും വാഗമണ്ണിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഷെയ്ന്‍ നിഗമാണ് ഭൂതകാലത്തിന്റെ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം. ഷഫീഖ് മുഹമ്മദലിയാണ് എഡിറ്റിംഗ്. മനു ജഗത് പ്രൊഡക്ഷന്‍ ഡിസൈന്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്‌നിന്റേതായി ഇനി പുറത്ത് വരാനുള്ളത്. ഷെയ്‌നിനൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shane Nigam to become Producer, Lyricist and Music Director in his new movie Bhoothakalam

We use cookies to give you the best possible experience. Learn more