2010ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്റെ ചെറുപ്പം അഭിനയിച്ച് ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ഷെയ്ന്‍ നിഗം. അതേ വര്‍ഷം അന്‍വറിലും നടന്‍ അഭിനയിച്ചിരുന്നു.
പിന്നീട് അന്നയും റസൂലും, നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, ബാല്യകാല സഖി, കമ്മട്ടിപാടം എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന സിനിമയിലൂടെയാണ് ഷെയ്ന്‍ നായകനായെത്തുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ ഇന്റിമസി രംഗങ്ങള്‍ നിര്‍ബന്ധമാണന്നെ് തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
‘നല്ല സിനിമയ്ക്ക് ഇന്റിമസി ഭയങ്കര നിര്‍ബന്ധമാണ് എന്ന് എനിക്ക് തോന്നുന്നില്ല. ഇന്റിമസി നമുക്ക് ഫീല്‍ ചെയ്യിപ്പിക്കാന്‍ പറ്റുക എന്നുള്ളതാണ് പ്രധാനം. ഇനി അത് നമുക്ക് സംസാരത്തിലൂടെയോ ആംഗ്യഭാഷയിലൂടെയോ ഫീല്‍ ചെയ്യുന്നില്ല എന്നുണ്ടെങ്കില്‍, ആ സീനില്‍ ലിപ് ലോക്ക് വേണ്ടി വരും, അതല്ലാതെ നിവര്‍ത്തിയില്ല എന്നുണ്ടെങ്കില്‍ അത് ചെയ്യുന്നത് ഓക്കെയാണ്. ആ കഥ അങ്ങനെയൊരു സീന്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അത് ഉറപ്പായിട്ടും ചെയ്യും,’ഷെയ്ന്‍ പറയുന്നു.
ഇന്റിമസി എന്നത് സിനമയിലെ ഒരു തിന്‍ ഏരിയയാണെന്നും അതൊരു വള്‍ഗാരിറ്റിയിലേക്ക് മാറരുതെന്നും നടന്‍ പറയുന്നു.
‘ഇന്റിമസി നമുക്ക് കണ്‍വേ ചെയ്യാന്‍ ഇപ്പോള്‍ ലിപ് ലോക്ക് കാണിക്കണമെന്നില്ല. അല്ലാതെ രണ്ട് ഡയലോഗില്‍ കൂടി നമുക്കത് പറയാന്‍ പറ്റും, ഷെയന്‍ നിഗം പറഞ്ഞു.
Content Highlight: Shane nigam tays he doesn’t feel that intimate scenes are mandatory in movies