| Monday, 16th January 2023, 5:08 pm

നടന്നതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല, അതൊക്കെ സംഭവിച്ച് പോകുന്നതാണ്: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിത്തില്‍ സംഭവിച്ച ഒരു കാര്യവും വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. അങ്ങനെ എന്തെങ്കിലും തോന്നിയാല്‍ തന്നെ അതിന്റെ കൃത്യമായ കാരണവും തനിക്കറിയാമായിരിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു. മനുഷ്യന്‍ അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കേണ്ട വികാരം സ്‌നേഹമാണെന്നും അവനവനെയും സ്‌നേഹിക്കാന്‍ പഠിക്കണമെന്നും താരം പറഞ്ഞു.

കൗമുദി മൂവീസിന് നല്‍കിയ പഴയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ സംസാരിച്ചത്. പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയിലും ഷെയ്‌ന്റെ ആരാധകര്‍ക്കിടയിലും ചര്‍ച്ചയാകുകയാണ്.

‘അടിസ്ഥാനപരമായി സ്‌നേഹമാണ് മനുഷ്യന്‍ അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കേണ്ട വികാരം. അത് ആരോടാണോ പ്രകടിപ്പിക്കുന്നത് അവര്‍ക്ക് റിയലായിട്ട് തോന്നണം. കാമുകി കാമുകന്മാര്‍ മാത്രമല്ല നമ്മള്‍ ജീവിക്കുന്ന അവസ്ഥയോടും ആ സ്‌നേഹം തോന്നണം. അതിനോടൊപ്പം അവനവനോട് തന്നെ കുറച്ച് സോഫ്റ്റ്‌കോര്‍ണര്‍ തോന്നണം. അങ്ങനെയാണെങ്കില്‍ സിമ്പിളായിട്ട് ലൈഫ് ഫ്‌ലോട്ട് ചെയ്ത് പോകാന്‍ കഴിയും.

അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഡ്രാമയും കാര്യങ്ങളുമൊക്കെ ആയിട്ട് ജീവിതം. മുന്നോട്ട് കൊണ്ടുപോകേണ്ടി വരും. സ്‌നേഹത്തോടെ മുമ്പോട്ട് പോവുകയാണെങ്കില്‍ ജീവിതം സിമ്പിളായിട്ട് പൊക്കോളും.

എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും വേണ്ടിയിരുന്നില്ല എന്നെനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അങ്ങനെയൊക്കെ തോന്നിയാല്‍ തന്നെ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതിന്റെ കൃത്യം കാരണവും ഞാന്‍ കണ്ടുപിടിക്കും. നടക്കാന്‍ പാടില്ലാത്ത എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

ജീവിതത്തില്‍ ഇങ്ങോട്ട് ഇതുവരെ തേപ്പ് കിട്ടിയിട്ടില്ല അങ്ങോട്ട് കൊടുക്കാറാണ് പതിവ്. ഒരിക്കലും മനപൂര്‍വം തേക്കുന്നതൊന്നുമല്ല. അങ്ങനെ ഒരു സാഹചര്യം പല തവണയായി വന്നുപോകുന്നതാണ്,’ ഷെയ്ന്‍ നിഗം പറഞ്ഞു.

content highlight: shane nigam talks about his life

We use cookies to give you the best possible experience. Learn more