| Tuesday, 21st April 2026, 10:57 pm

ഒരു മരണവീട് അവിടെ സൃഷ്ടിച്ചു, അങ്ങനെ ചെയ്യണമെന്ന് എന്നോട് പറഞ്ഞിരുന്നില്ല; അന്നയും റസൂലിനെയും കുറിച്ച് ഷെയ്ന്‍ നിഗം

അശ്വിന്‍ രാജേന്ദ്രന്‍

ചെറിയ പ്രായത്തില്‍ തന്നെ മലയാള സിനിമയില്‍ നായകനായി പ്രത്യേക ഫാന്‍ബേസ് സൃഷ്ടിച്ചെടുത്ത അഭിനേതാവാണ് ഷെയ്ന്‍ നിഗം. മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കുമ്പളങ്ങി നൈറ്റ്സ്, പറവ, ആര്‍.ഡി.എക്സ് തുടങ്ങി ഒട്ടനവധി സിനിമകളാണ് പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്. മേല്‍ പറഞ്ഞ ചിത്രങ്ങളിലെ ഷെയ്‌നിന്റെ അഭിനയമികവ് വലിയ നിരൂപക പ്രശംസയ്ക്ക് പാത്രമായിരുന്നു.

ഷെയ്ന്‍ നിഗം. Photo: Ott Play

റിയാലിറ്റി ഷോകളില്‍ തന്നെ കണ്ടത് കൊണ്ടാണ് അന്‍വര്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലേക്ക് സൗബിന്‍ ഷാഹിര്‍ തന്നെ കാസ്റ്റ് ചെയ്തതെന്നും പിന്നീട് ഈ പരിചയമാണ് 2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തില്‍ അവസരം കിട്ടാന്‍ കാരണമായതെന്നും ഷെയ്ന്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്നയും റസൂലും ചിത്രത്തിന്റെ സെറ്റില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘അന്നയും റസൂലിന്റെ ഷൂട്ടില്‍ നമ്മളെയെല്ലാവരെയും അഴിച്ചുവിട്ടിരുക്കുന്നു എന്ന സംഭവമായിരുന്നു ഉണ്ടായിരുന്നത്. ക്യാമറയും മറ്റുമെല്ലാം ദൂരെയാണ്. നമ്മളവിടെ ചെയ്യുന്നതിനെ ഒപ്പിയെടുക്കുന്ന ഒരു പ്രൊസസായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്നത് എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യണം എന്നും എന്നോട് പറഞ്ഞിട്ടില്ല. കസേര തട്ടണം എന്ന് എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നില്ല.

അത്തരത്തിലൊരു എന്‍വെയര്‍മെന്റ് അവിടെ സൃഷ്ടിച്ചു എന്നതാണ് അതിലെ വിജയം. ഒരു സിനിമാ ഷൂട്ടിങ്ങാണ് എന്ന് തോന്നാത്ത വിധം അതൊരു മരണവീട് പോലെ അവിടെ സംഭവിക്കുകയായിരുന്നു. അതിനെ ഒപ്പിയെടുത്തു. പിന്നീടുള്ള സിനിമകളില്‍ നമുക്ക് അതുപോലയുള്ള ഒരു പ്രൊസസ് കിട്ടിയിട്ടില്ല. ഫഹദിക്കയുടെയും ഇതുവരെയുള്ളതില്‍ ബെസറ്റ് പെര്‍ഫോമന്‍സ് ആയിരിക്കുമെന്ന് തോന്നുന്നു,’ഷെയ്ന്‍ പറഞ്ഞു.

ദൃഢം. Photo: E4 entertainment

കൊറോണ പേപ്പേഴ്‌സ്, വേല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദൃഢം. മെയ് 8ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് രാധാകൃഷ്ണനാണ്.

Content Highlight: Shane Nigam Talks about his experience of acting in Annayum Rassoolum Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more