ഒരുപാടുപേര്‍ തന്നെ താഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്നെ അങ്ങനെ തകര്‍ക്കാന്‍ മാത്രം താന്‍ ആരോടും ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്നും ഷെയ്ന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ എന്റെ ജോലി ചെയ്യുന്നു, കുടുംബം നോക്കുന്നു വേറേ ഒരു വെല്ലുവിളിക്കോ ഒന്നും പോയിട്ടില്ല. പക്ഷേ കണ്‍സിസ്റ്റന്റായി ചിലയാളുകള്‍ എന്നെ ഉപദ്രവിക്കുന്നുണ്ട്. അതുകൊണ്ട് അങ്ങനെ നമുക്ക് തോറ്റ് കൊടുക്കാന്‍ പറ്റില്ല. എന്റെ ഭാഗത്ത് ശരിയാണ്, പിന്നെ ഞാന്‍ ആരെയാണ് പേടിക്കേണ്ടത്.
അതുകൊണ്ട് ഞാന്‍ ആ സ്പിരിറ്റില്‍ തന്നെ അടുത്ത സിനിമയും ചെയ്യും. എനിക്കിപ്പോള്‍ വലിയ വിഷമങ്ങളൊന്നും ഇല്ല. ചെറുപ്രായത്തില്‍ തന്നെ ഒരുപാട് ബുള്ളിയിങ് കിട്ടിയതുകൊണ്ട്, ആ ഏരിയ ഒരു വിഷയമല്ലാതെയായി എനിക്ക്,’ ഷെയ്ന്‍ പറയുന്നു.
ഇപ്പോള്‍ തന്നെ ഒന്നും ബാധിക്കാറില്ലെന്നും അത് നമുക്ക് ഒരുപാട് കരുത്ത് നല്‍കുമെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ആ കരുത്ത് വിജയം കൊണ്ട് മാത്രമല്ല പരാജയങ്ങള്‍ കൊണ്ടും നേടിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഷെയ്ന്‍ പ്രധാനവേഷത്തിെലത്തിയ ബള്‍ട്ടി മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സന്തോഷ് ടി. കുരവിളയാണ്. ചിത്രത്തില്‍ ഷെയ്‌നിന് പുറമേ ശാന്തനു ഭാഗ്യരാജ്, സെല്‍വരാഘവന്‍, അല്‍ഫോണ്‍സ് പുത്രന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.
Content highlight: Shane Nigam says that Many people are trying to bring him down