ചെറിയപ്രായത്തില്‍ തന്നെ നമുക്ക് ഒരു ഫെയിം ഉണ്ടാകുക എന്നത് സുഖമുള്ള കാര്യമല്ലെന്ന് ഷെയ്ന്‍ നിഗം. അത് ഒരു കംഫര്‍ട്ടബിളായിട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ തന്നെ ഒരുപാട് സക്‌സസും അതുപോലെ പൈസയുമൊക്കെ കിട്ടി കഴിയുമ്പോള്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയില്ല.
‘നമ്മള്‍ ഒരു പക്ഷേ റോങ്ങായ ആളുകളെ വിശ്വസിക്കും. തെറ്റായ ആളുകള്‍ക്ക് നമ്മളെ ഗൈഡ് ചെയ്യാന്‍ കഴിയും. ഇത് ശരിക്കും സിനിമയുടെ ഭാഗമാണ്. ഞാന്‍ ആരെയും ഈ കാര്യത്തില്‍ ബ്ലേയിം ചെയ്യില്ല. ഇപ്പോള്‍ ഞാന്‍ പല കാര്യങ്ങളും അക്‌സപ്റ്റ് ചെയ്തുതുടങ്ങി ഇത് ഇങ്ങനെയൊക്കെയായിരിക്കുമെന്ന്,’ ഷെയ്ന്‍ പറയുന്നു.
വരാന്‍ പോകുന്ന തന്റെ ബള്‍ട്ടി എന്ന ചിത്രത്തിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു. സാധാരണ സ്‌പോര്‍ട്‌സ് സിനിമകള്‍ പോലയല്ല ബള്‍ട്ടിയെന്നും അതില്‍ നിന്നെല്ലാം ഈ സിനിമ വത്യസ്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിര്‍വഹിച്ച് ഈ മാസം 26 തിയേറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയാണ് ബള്‍ട്ടി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
ഷെയ്ന്‍ നിഗം, ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അല്‍ഫോണ്‍സ് പുത്രന്‍ പൂര്‍ണ്ണിമ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സന്തോഷ് ടി കുരുവിള ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
Content highlight: Shane Nigam says that Becoming famous at a young age is not a pleasant experience