| Friday, 10th January 2020, 9:31 pm

ഷെയിന്‍ നിഗം നാളെ ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങിലേക്ക്; വിവാദങ്ങള്‍ അവസാനിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് നീങ്ങുന്നു. നാളെ ഷെയിന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നാളെ ആരംഭിക്കും. കൊച്ചിയില്‍ അമ്മ, പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

ഇന്നലെ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തിയതിന് പിന്നാലെയാണ് മൂന്ന് സിനിമ സംഘടനകളുടെയും ജനറല്‍ സെക്രട്ടറിമാരെ ഷെയിന്‍ നേരിട്ട് കണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷെയിന്‍ പൂര്‍ത്തിയാക്കാനുള്ള സിനിമകളുടെ കാര്യം തുടര്‍ ചര്‍ച്ചകളില്‍ തീരുമാനിക്കും.
വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ ഇന്നലത്തെ യോഗത്തില്‍ അറിയിച്ചിരുന്നു.

ഇന്നലെയാണ് നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ താര സംഘടനയായ അമ്മ ചര്‍ച്ച നടത്തിയത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഷെയ്ന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പായില്ലെന്ന് നിര്‍മാതാക്കള്‍ ഇന്നലെ പ്രതികരിച്ചത്. മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും ഉല്ലാസം സിനിമ ഷെയ്ന്‍ ഡബ് ചെയ്യാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more