| Wednesday, 8th October 2025, 2:56 pm

ആദ്യമായി വിലക്ക് നേരിട്ടപ്പോള്‍ എനിക്ക് 23 വയസായിരുന്നു, അന്ന് ഒരു പാഠം പഠിച്ചു; ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറില്‍ സൈബര്‍ ബുള്ളിയിങ് ഒരുപാട് അനുഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സിനിമാതാരം ഷെയ്ന്‍ നിഗം.
തന്റെ കരിയറിയിലെ ആദ്യത്തെ ബാന്‍ ലഭിച്ചത് 23 വയസിലാണെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നുമാണ് ലഭിച്ചതെന്നും താരം പറഞ്ഞു.

ആ സംഭവത്തിനുശേഷം ഒരുപാട് നെഗറ്റീവായും, മോശമായിട്ടുമുള്ള കമന്റുകള്‍ തനിക്ക് നേരിട്ടേണ്ടി വന്നെന്ന് ഷെയ്ന്‍ പറയുന്നു. അന്നൊക്കെ അത് തന്നെ വളരെ ബുദ്ധിമുട്ടിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അതിനെതിരെ പ്രതികരിക്കാന്‍ അന്നൊക്കെ ശ്രമിച്ചിരുന്നു എന്നും ഷെയ്ന്‍ പറഞ്ഞു.

‘പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്കത് മനസിലായി, എഎനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അത് സിനിമ കൊണ്ട് മാത്രമായിരിക്കുമെന്ന്. നിലവില്‍ ഞാന്‍ അതിനെ മറികടന്നു ഇപ്പോള്‍ അതെന്നെ ബാധിക്കാറില്ല. എന്റെ എല്ലാ ഫേസിലും കൂടെ നിന്ന ആളാണ് എന്റെ ഉമ്മ. എന്റെ കരിയറിലെ അപ്പ്‌സ് ആന്‍ഡ് ഡൗണ്‍സില്‍ ഉമ്മയുടെ സാന്നിധ്യം കൊണ്ടാണ് പിടിച്ച് നിന്നത്.

എന്റെ തെറ്റുകളെ പറഞ്ഞ് തിരുത്തിയും പറയാതെ തിരുത്തിയുമാണ് ഉമ്മ മുന്നോട്ട് പോകുന്നത്. ഉപ്പയുടെ മരണശേഷം എല്ലാ കാര്യത്തിലും പേടിയായിരുന്നു എനിക്ക്. ഉമ്മയാണെങ്കില്‍ എല്ലാ കാര്യങ്ങളും ഒറ്റക്ക് ഏറ്റെടുക്കുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ഇപ്പോള്‍ ഉമ്മച്ചിയും ഞാനും കൂള്‍ ആണ്. ഞാനും എന്റെ ഉമ്മച്ചിയും ഒരുമിച്ചാണ് ലൈഫിന്റെ ഒരു ഘട്ടത്തില്‍ മാറിയത്,’ ഷെയ്ന്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ബള്‍ട്ടിയുടെ പ്രൊമോഷനുമായ ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസ്‌ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു താരം. ആര്‍.ഡി.എക്‌സ് സിനിമക്ക് ശേഷം ഹെവിയായിട്ടുള്ള ആക്ഷന്‍ രംഗങ്ങളുമായി ഷെയ്ന്‍ വീണ്ടുമെത്തിയ ചിത്രമാണ് ബള്‍ട്ടി. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ഴോണറില്‍ എത്തിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

നിലവില്‍ മികച്ച പ്രേക്ഷക പിന്തുണ നേടിക്കൊണ്ടിരിക്കുകയാണ് ചിത്രം. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും ബാള്‍ട്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഇതിനോടകം തന്നെ പതിനഞ്ചു കോടിയാണ് ചിത്രത്തിന് ലഭിച്ചത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവരാണ് ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം നിര്‍മിച്ചത്.

Content Highlight: Shane Nigam about his experiece of when he banned by producers

We use cookies to give you the best possible experience. Learn more