ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ സെലിബ്രേഷന്‍ മൂഡില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടി. ബേസില്‍ ജോസഫ് നിര്‍മാതാവായി അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ബേസിലിന് പുറമെ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, റിയ ഷിബു, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയും അണിനിരന്നിരുന്നു.
തിയേറ്ററുകളില്‍ നിന്നും അമ്പത് കോടിയിലധികം നേടി വിജയമായി മാറിയ ചിത്രം സോണി ലിവിലൂടെ കഴിഞ്ഞ ദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍ മീഡിയിയല്‍ സജീവമാണ്. ഒരു ക്യാംപസിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഷാന്‍ റഹ്‌മാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ നിന്നും വലിയ കൈയടി ലഭിക്കുന്നത്.
അതിരടി. Photo: X.com
അതിരടിയില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തത് ബേസിലും ടൊവിനോയുമല്ലെന്നും ഷാന്‍ റഹ്‌മാനാണ് ഏവരെയും ഞെട്ടിച്ചതെന്നുമാണ് ഏവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ സ്വന്തം ഐഡന്റിറ്റിയില്‍ തന്നെയാണ് വിനീതും ഷാനും പ്രത്യക്ഷപ്പെടുന്നത്. ഒരു കോളേജില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ വിനീതിനെയും ഒപ്പമെത്തിയ ഷാനിനെയും ടൊവിനോയുടെ കഥാപാത്രം തോട്ടക്കുട്ടന്‍ കിഡ്‌നാപ്പ് ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.
പിന്നീട് തോട്ടക്കുട്ടന്റെ പിടിയിലകപ്പെട്ട ഷാനിന്റെ മാനറിസങ്ങളും തഗ് ഡയലോഗുകളുമാണ് പ്രേക്ഷകരെ കൈയിലെടുത്തിരിക്കുന്നത്. കുട്ടന്റെ കസ്റ്റഡിയില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ ഇരുവരെയും രക്ഷിക്കുമ്പോള്‍ മുണ്ട് പൊക്കി ഓടുന്ന രംഗവും ക്ലൈമാക്‌സിലെ സീനുകളുമെല്ലാം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.
ചിത്രത്തില്‍ ഹാഷിറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനിലും ഷാന്‍ കൈയടി നേടുന്നുണ്ട്. 2024ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ താരം ചെറിയ വേഷത്തിലെത്തിയിരുന്നു. എന്നാല്‍ അതിരടിയിലാണ് ഒരു അഭിനേതാവെന്ന നിലയില്‍ ഷാന്‍ റഹ്‌മാന്‍ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചത്.
അതിരടി. Photo: Reddit
മെയ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയായിരുന്നു എന്നാല്‍ കൃത്യം ഒരാഴ്ചയ്ക്ക് ശേഷം മെയ് 21ന് മോഹന്‍ലാലിന്റെ ദൃശ്യം 3 തിയേറ്ററുകളിലേക്കെത്തിയതോടെ അതിരടിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോകുകയായിരുന്നു.
Content Highlight: Shan Rahman steels the show as Athiradi started streaming on social media