| Wednesday, 18th November 2026, 6:00 pm

അന്ന് വലിയ പാട്ടുകളില്‍ അവസരം വന്നിരുന്നു, കോസ്റ്റിയൂം കംഫര്‍ട്ടബിളല്ലാത്തതിനാല്‍ നോ പറഞ്ഞു: ഷംന കാസിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്ട് ദശാബ്ദത്തിലധികമായി സിനിമാമേഖലയില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ ഷംനക്ക് കഴിഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ ഷംന ഇന്നും സ്റ്റേജ് പ്രോഗ്രാമുകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ജയിലര്‍ 2 എന്ന സിനിമയിലെ പാട്ടില്‍ ഡാന്‍സ് ചെയ്തുകൊണ്ടും ഈയിടെ താരം ശ്രദ്ധ നേടിയിരുന്നു.

800 കോടിയും കടന്ന് വലിയ വിജയമാണ് രജിനികാന്ത് നായകനായ ജയിലര്‍ 2 സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ഇതിനോടകം മാറിയ ജയിലര്‍ 2, ഒപ്പം ഒട്ടനവധി റെക്കോഡുകളും തങ്ങളുടെ പേരിലാക്കിയിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കിയിരുന്നു. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത സാക്ഷാല്‍ ബാഹുബലി 2നെ കടത്തിവെട്ടിയായിരുന്നു ജയിലര്‍ 2 നേട്ടം സ്വന്തമാക്കിയത്.

ജയിലര്‍ 2. Photo: X.com

സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം ഹക്കീം ഷാ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, അന്ന രാജന്‍, സുനില്‍ സുഖദ, മിര്‍ണ തുടങ്ങി ഒരുപിടി മലയാളി അഭിനേതാക്കളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്. ജയിലര്‍ 2 ന്റെ റിലീസിന് മുമ്പ് തന്നെ ശ്രദ്ധേയായ മറ്റൊരു മലയാളി താരം ഷംന കാസിമായിരുന്നു. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അല്ല ബോലെലോ എന്ന ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ചുകൊണ്ടായിരുന്നു ഷംന സിനിമാ ലോകത്ത് ട്രെന്‍ഡ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് ഷംന കാസിം. തനിക്ക് വന്ന വലിയ അവസരങ്ങള്‍ വസ്ത്രം കംഫര്‍ട്ടബിള്‍ അല്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം.

ഷംന കാസിം. Photo: The Times Of India

‘പാട്ടുസീനുകളില്‍ പലപ്പോഴും അതിലെ കോസ്റ്റ്യൂം തന്നെയാണ് നോ പറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. 2012-13 സമയത്തൊക്കെ വലിയ വലിയ പാട്ടുകളില്‍ അവസരങ്ങള്‍ വന്നിരുന്നു. കോസ്റ്റ്യൂം പലപ്പോഴും എനിക്ക് ചേരുന്നവയായിരുന്നില്ല. കംഫര്‍ട്ടബിള്‍ ആകാത്ത വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാറില്ല. അന്ന് നോ പറഞ്ഞ പാട്ടുകളില്‍ പലതും പിന്നീട് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളായി. അവ ഇറങ്ങുന്ന സമയത്ത് അത് സ്റ്റേജില്‍ കളിക്കുമ്പോള്‍ ഇതൊക്കെ എന്റെ പാട്ടുകളാവേണ്ടവയായിരുന്നല്ലോ എന്നോര്‍ക്കും,’ ഷംന പറഞ്ഞു.

Content Highlight: Shamna Kasim talks about challenges faced by her in the early career

Latest Stories

We use cookies to give you the best possible experience. Learn more