| Sunday, 14th December 2025, 10:58 am

അച്ഛന്റെ ആ വേഷം ഒന്നുകൂടി റീ ക്രിയേറ്റ് ചെയ്യുന്നു, ആരും കാണാതെ പോയതിൽ വളരെ സങ്കടം: ഷമ്മി തിലകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പാരമ്പര്യവുമായി സിനിമയിലേക്കെത്തി തന്റേതായ ഒരിടം സ്വന്തമാക്കിയ വ്യക്തിയാണ് ഷമ്മി തിലകൻ. മലയാളത്തിലെ മഹാ നടൻ തിലകന്റെ മകനാണ് അദ്ദേഹം.

ഷമ്മി തിലകൻ,Photo: shammi thilakan/ Facebook

1986ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ ഷമ്മി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം ചെയ്തു.

2001-ൽ റിലീസ് ആയ മോഹൻലാൽ നായകനായ പ്രജയിലെ ഷമ്മിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിൽ മാത്രമല്ല ഡബ്ബിങിലും സജീവമാണ് ഷമ്മി. വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ക്യാരക്ടർ റോളിലുമെല്ലാം ഒരുപോലെ ഷമ്മി തിളങ്ങി നിൽക്കാറുണ്ട്.

തന്റെ അച്ഛൻ തിലകനെ കുറിച്ചുള്ള ഓർമകളും സംഗീത യാത്രയും ഓർത്തെടുത്തു പറയുകയാണ് താരം. യെസ് 27 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമ്മി.

ഷമ്മി തിലകൻ,Photo: shammi thilakan/ Facebook

‘ഞാനും അച്ഛനും ഒരു പാട്ട് പാടിയിട്ടിട്ടുണ്ട്. എന്നാൽ അത് ഇതുവരെ പുറത്തുവന്നിട്ടില്ല ‘ഓണപ്പൂവും തുമ്പികളും’ എന്ന ക്യാസെറ്റ് ആയിട്ടാണ് അതിറക്കിയത്. അതിലെ ഒരു ഗാനമാണ് ഞാനും അച്ഛനും പാടിയത്. തമിഴ് ടച്ച് ഉള്ള ഒരു പാട്ടാണ് അത് . അതിൽ ഞാൻ ഒരു സോളോയും പാടിയിട്ടുണ്ട്. അച്ഛനെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു.

കുറെ പണം അതിന് പിറകിൽ നഷ്ട്ടമായി. എങ്കിലും ആ ക്യാസെറ്റ് ഇറക്കാൻ സാധിച്ചു കുറെ പ്രശ്നങ്ങൾ തരണം ചെയ്തിട്ടതായാലും അതിറക്കി. വലിയ വിജയമൊന്നും നേടാൻ സാധിച്ചില്ലെങ്കിലും കുറച്ച് ആളുകളെങ്കിലും ആ പാട്ട് കേട്ടു. എ ഐ യുടെ കാലമായ ഇന്ന് അച്ഛനെ റീ ക്രിയേറ്റ് ചെയ്ത് ആ പാട്ട് ഒന്നുകൂടി റിലീസ് ചെയ്യാൻ ഇരിക്കുകയാണ്,’ ഷമ്മി പറഞ്ഞു.

അരയന്മാർ ആയിട്ടാണ് തങ്ങൾ അതിൽ വേഷമിടുന്നതെന്നും. അതിനാൽ തന്നെ തമിഴ് വരികളാണതിനുള്ളത് ഷമ്മി പറഞ്ഞു. ‘എന്നാടാ നീലാ നീ എന്നാത്തെ ചൊല്ലറത്’ എന്ന് തുടങ്ങുന്ന പാട്ട് തിലകൻ നന്നായി പാടിയിട്ടുണ്ടെന്നും അതുകൊണ്ടാണ് അത് ആളുകൾക്കിടയിലേക്ക് എത്താത്തതിൽ വളരെ വിഷമം തോന്നിയതെന്നും ഷമ്മി കൂട്ടിച്ചേർത്തു.

ഷമ്മി തിലകൻ കേന്ദ്ര കഥാപാത്രമായി എത്തിയ വിലായത്ത് ബുദ്ധ അടുത്തിടെ തിയേറ്ററിൽ എത്തിയിരുന്നു. ശക്തമായ കഥാപാത്രമായിരുന്നു ഷമ്മി തിലകന്റേത്.

Content Highlight: Shammi Thilakan talk about Thilakan

We use cookies to give you the best possible experience. Learn more