നവാഗതനായ ഫാസില്‍ മുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ഐ.എഫ്.എഫ്.കെയില്‍ പുര്‌സകാരം സ്വന്തമാക്കിയ ചിത്രം മികച്ച നടി, മികച്ച രണ്ടാമത്തെ മലയാള സിനിമ, നവാഗത സംവിധായകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡുകളും നേടിയിരുന്നു.
Feminichi fathima/ Theatrical poster
സിനിമയില്‍ ഫാത്തിമയായി തിളങ്ങിയ ഷംല ഫെമിനിച്ചി ഫാത്തിമയിലേക്ക് വന്നതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. 1001 നുണകള്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഫാസില്‍ തന്നോട് ‘ഫെമിനിച്ചി ഫാത്തിമയുടെ കഥ പറഞ്ഞതെന്ന് ഷംല പറയുന്നു.
‘കേട്ടപ്പോള്‍ത്തന്നെ ഭയങ്കരമായി ഇഷ്ടമായി. പെര്‍ഫോമന്‍സിന് ഒരുപാട് സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞു. പക്ഷെ, അന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഞാന്‍. അപ്പോള്‍ ചെയ്താല്‍ കുഞ്ഞിനും എനിക്കും ബുദ്ധിമുട്ടാകുമെന്ന് മനസ്സിലായി.
മൂന്ന് മാസം കൂടി കഴിഞ്ഞ് ചെയ്താല്‍ മതിയോ എന്ന് ഫാസിലിനോട് ചോദിച്ചു. അദ്ദേഹം ഓക്കെ പറഞ്ഞു. ഒരു അഭിനേത്രിയെ തെരഞ്ഞെടുക്കുക സംവിധായകന്റെ ചോയ്‌സാണ്. അന്ന് ഫാസില്‍ ‘നോ’ പറഞ്ഞിരുന്നുവെങ്കില്‍ ഈ സന്തോഷവും പ്രശസ്തിയുമൊന്നും കിട്ടില്ലായിരുന്നു,’ ഷംല പറയുന്നു.
അതുകൊണ്ട് ഫാസിലിനെ എപ്പോഴും നന്ദിയോടെ ഓര്‍ക്കുമെന്നും മൂന്ന് മാസത്തെ ഇടവേളയില്‍ തങ്ങള്‍ സ്‌ക്രിപ്റ്റില്‍ നന്നായി വര്‍ക്ക് ചെയ്തുവെന്നും അവര്‍ പറഞ്ഞു. സിനിമ തുടങ്ങാറായപ്പോള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എന്തിനാണ് കൊണ്ടു പോവുന്നതെന്ന് ആളുകള്‍ ചോദിക്കുമോ എന്നായി?
രുന്നു പേടിയെന്നും എന്നാല്‍ ഭര്‍ത്താവ് തന്നെ പിന്തുണച്ചിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ യാത്രയുടെ ഭാഗമായതെന്നും ഷംല പറഞ്ഞു.
Content highlight: Shamla talks about the movie Feminichi Fatima and her career