| Friday, 9th March 2018, 10:46 am

'ഒത്തുകളിയേക്കാള്‍ ഭേദം മരണമാണ് നല്ലതെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍'; തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്നും ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: തനിക്കെതിരെ നടക്കുന്നത് ഭീകരമായ ഗൂഢാലോചനയാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഭാര്യ ഉയര്‍ത്തിയ ഒത്തുകളി ആരോപണം നിഷേധിക്കുന്നതായും താന്‍ അത്തരമൊരു പ്രവൃത്തിയില്‍ ഒരിക്കലും ഏര്‍പ്പെടില്ലെന്നും ഷമി പറഞ്ഞു.

” രാജ്യത്തിനു വേണ്ടി കളിക്കുന്നതില്‍ ഞാന്‍ ഇതുവരെ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. അതിലും ഭേദം മരണമാണ്.”

ഭാര്യ ഹാസിനുമായും അവരുടെ വീട്ടുകാരുമായും ഞാന്‍ സംസാരിച്ചിരുന്നെന്നും ആരാണ് അവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഷമി കൂട്ടിച്ചേര്‍ത്തു.


Related News: അയാള്‍ക്ക് ഈ സ്ത്രീകളുമായൊക്കെ ബന്ധമുണ്ട്; മുഹമ്മദ് ഷാമിയുടെ ചാറ്റ് സന്ദേശങ്ങളടക്കം ഉയര്‍ത്തിക്കാട്ടി ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ


രണ്ടുവര്‍ഷത്തിലേറെയായി ഷമി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമായിരുന്നു ഹാസിന്റെ ആരോപണം

ഷമി യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അവരുമായുള്ള പേഴ്സണല്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് ഹാസിന്‍ ഷെയര്‍ ചെയ്തത്.

“ഞാന്‍ പോസ്റ്റു ചെയ്തതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഷമിയുടെ പ്രവൃത്തി ഇതിനേക്കാള്‍ ഏറെ ക്രൂരമാണ്. ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്.” ജഹാന്‍ പറഞ്ഞു.


Also Read:  മഞ്ഞപ്പടയ്ക്ക് സന്തോഷ വാര്‍ത്ത; സൂപ്പര്‍ താരവുമായുള്ള കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്‌സ്


2014ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നല്‍കിയ ഫോണായിരുന്നു അതെന്നും ഷമിയുടെ ബി.എം.ഡബ്ല്യു കാറില്‍ ഗര്‍ഭനിരോധന സാമഗ്രികള്‍ക്കൊപ്പമാണ് ഈ ഫോണ്‍ തനിക്കു ലഭിച്ചതെന്നും അവര്‍ പറയുന്നു.

ഫോണില്‍ പല പാറ്റേണുകളും പരീക്ഷിച്ചപ്പോള്‍ ഒരു പാറ്റേണ്‍ മാച്ചു ചെയ്തെന്നും അതുവഴിയാണ് ചാറ്റ് വിശദാംശങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more