[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ശാലു മേനോനും ടെന്നി ജോപ്പനും ജയില്‍ മോചിതരായി. കഴിഞ്ഞ ദിവസമാണ് ശാലുവിനും മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പനും ജാമ്യം ലഭിച്ചത്.[]
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ##ശാലു നേരെ ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് പോയി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന മറുപടിയാണ് ശാലു നല്‍കിയത്.
മാതാവിനും അഭിഭാഷകനുമൊപ്പമാണ് ശാലു ചങ്ങനാശ്ശേരിയിലേക്ക് പോയത്. അട്ടക്കുളങ്ങര ജയിലിലായിരുന്നു ശാലു. ടെന്നി ജോപ്പനും അല്‍പ്പസമയത്തിനുള്ളില്‍ പുറത്തിറങ്ങും.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് ശാലുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശാലുവിന്റെ പാസ്‌പോര്‍ട്ട് കോടതയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവന്തപരും മണക്കാട് സ്വദേശി റാസിഫലി നല്‍കിയ കേസിലാണ് ശാലുവിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
50,000 രൂപയിലും രണ്ടാള്‍ ജാമ്യത്തിലുമാണ് ജോപ്പന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജോപ്പന്‍ കൊട്ടാരക്കര പുത്തൂര്‍ സ്‌റ്റേഷന്‍ പരിധി വിട്ട് പോകാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.