| Monday, 16th March 2026, 7:30 pm

ക്യൂട്ട് ഗോസ്‌റ്റെന്ന് അഖില്‍ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല, ഡെലൂലുവിനെ കണ്ടപ്പോഴുള്ള ഫീല്‍ പറഞ്ഞറയിക്കാനാകില്ല: ശക്തിശ്രീ ഗോപാലന്‍

അമര്‍നാഥ് എം.

ചുരുങ്ങിയ കാലം കൊണ്ട് സംഗീതാസ്വാദകരുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് ശക്തിശ്രീ ഗോപാലന്‍. 2008ല്‍ പിന്നണിഗാനരംഗത്തേക്ക് കടന്നുവന്ന ശക്തിശ്രീക്ക് ബ്രേക്ക് ത്രൂ ലഭിച്ചത് 2013ലാണ്. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലെ ‘നെഞ്ചുക്കുള്ളെ’ എന്ന ഗാനം വന്‍ ഹിറ്റായി മാറി. പിന്നീട് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നൂറിലധികം ഗാനങ്ങള്‍ ശക്തിശ്രീ ആലപിച്ചു.

ജിംഗിള്‍ ഗായികയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശക്തിശ്രീ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ സര്‍വ്വം മായയില്‍ പ്രീതി മുകുന്ദന് ഡബ്ബ് ചെയ്തത് ശക്തിശ്രീയായിരുന്നു. ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘പുതുമഴ’ ആലപിച്ചതും ശക്തിശ്രീ തന്നെയാണ്. കഴിഞ്ഞദിവസം ജെ.എഫ്.ഡബ്ല്യൂ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ ശക്തിശ്രീക്കും പുരസ്‌കാരമുണ്ടായിരുന്നു.

ശക്തിശ്രീ ഗോപാലന്‍ Photo: Photo: Screen grab/ JFW Binge

പുരസ്‌കാരം ലഭിച്ച ശേഷം ശക്തിശ്രീ സര്‍വ്വം മായയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി. ചിത്രത്തിലെ ഡബ്ബിങ്ങിനും പാട്ട് പാടാനും വേണ്ടി പോയ അനുഭവം രസകരമായിരുന്നെന്ന് ശക്തിശ്രീ പറഞ്ഞു. കഥയെക്കുറിച്ച് പറയാമെന്ന് അഖില്‍ സത്യന്‍ പറഞ്ഞപ്പോള്‍ തനിക്ക് ആദ്യം താത്പര്യം തോന്നിയില്ലെന്നും എന്നാല്‍ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ താന്‍ വണ്ടറടിച്ചെന്നും ശക്തിശ്രീ കൂട്ടിച്ചേര്‍ത്തു.

‘ഇതിന്റെ റെക്കോഡിങ്ങിന് പോയപ്പോള്‍ എന്റെ ജോലി മാത്രം തീര്‍ത്തിട്ട് വരാമെന്ന് വിചാരിച്ചു. ജസ്റ്റിന്‍ കമ്പോസ് ചെയ്ത ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ മറ്റൊരു ലോകത്തെത്തി. എന്റേതായ ഇമാജിനേഷനില്‍ ആ പാട്ട് പാടാമെന്ന് കരുതിയപ്പോള്‍ അഖില്‍ എന്നോട് വിഷ്വല്‍സ് കാണാന്‍ പറഞ്ഞു. എനിക്ക് ആദ്യം താത്പര്യമില്ലായിരുന്നു.

‘ഇതൊരു ക്യൂട്ട് ഗോസ്റ്റിന്റെ കഥയാണ്’ എന്ന് അഖില്‍ പറഞ്ഞപ്പോള്‍ ആദ്യം വണ്ടറടിച്ചു. അങ്ങനെ ഞാന്‍ റിയയുടെ സീന്‍സ് കണ്ടു. എന്ത് കിടിലമായിട്ടാണ് റിയ ഡെലൂലുവിനെ അവതരിപ്പിച്ചത്. അവളുടെ ആദ്യസിനിമയാണെന്ന് തോന്നിക്കാത്ത തരത്തില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. ആ സീനൊക്കെ കണ്ടപ്പോഴുള്ള ഫീല്‍ എങ്ങനെ പറയണമെന്നറിയില്ല. പടത്തിന്റെ ഏറ്റവും വലിയ പോസിറ്റീവായി തോന്നിയത് റിയയുടെ പെര്‍ഫോമന്‍സ് തന്നെയാണ്,’ ശക്തിശ്രീ പറഞ്ഞു.

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. ഫീല്‍ ഗുഡ് ഹൊറര്‍ ഴോണറിലൊരുങ്ങിയ ചിത്രം 150 കോടിയോളമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. അജു വര്‍ഗീസ്, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

Content Highlight: Shakthisree Gopalan praises Riya Shibu’s performance in Sarvam Maya

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more