| Saturday, 25th October 2014, 11:11 am

'ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍' ഷാജോണ്‍ പാടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പതിവ് കോമഡി വേഷങ്ങളില്‍ നിന്ന് മാറി സ്വഭാവ നടനിലേക്ക് ഷാജോണ്‍ പോയപ്പോള്‍ ആദ്യം പലര്‍ക്കും സംശയമുണ്ടായിരുന്നു, ആ തീരുമാനം അബദ്ധമായോ എന്ന്. എന്നാല്‍ തനിക്ക് ഏത് വേഷവും ഇണങ്ങുമെന്ന് ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ ഷാജോണ്‍ തെളിയിച്ചു. പുതിയ ചിത്രം ” ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍” മറ്റൊരു പരീക്ഷണത്തിനാണ് ഷാജോണ്‍ ഒരുങ്ങുന്നത്- ഗാനം ആലപിക്കാന്‍.

രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തില്‍ ഡപ്പാങ്കൂത്ത് ഫീലുള്ള ഒരു നാടന്‍പാട്ടാണ് ഷാജോന്‍ പാടുന്നത്. രതീഷ് വേഗ തന്നെയാണ് ഷാജോണിലെ ഗായകനെ കണ്ടെത്തി അദ്ദേഹത്തിന് അവസരം നല്‍കിയതും.

“ഷാജോണ്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് സംഗീതം ഇഷ്ടമാണെന്നും ഗാനം ആലപിക്കാന്‍ കഴിവുണ്ടെന്നും. രണ്ട് വരി എനിക്ക് പാടിത്തരികയും ചെയ്തിരുന്നു. “ഞങ്ങളുടെ വീട്ടിലെ അതിഥികള്‍” എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ആ ശബ്ദം യോജിക്കുമെന്ന് എനിക്ക് തോന്നി.” രതീഷ് വേഗ പറഞ്ഞു.

സ്റ്റുഡിയോയില്‍ വളരെ ആത്മവിശ്വാസത്തോട് കൂടിയാണ് ഷാജോണ്‍ പാടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികം സമയമൊന്നും എടുക്കാതെയാണ് ഷാജോണ്‍ വര്‍ക്ക് പൂര്‍ത്തിയാക്കിയതെന്നും രതീഷ് വ്യക്തമാക്കി.

ജോഷിയുടെ “റണ്‍ ബേബി റണ്‍” എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെക്കൊണ്ട് ആറ്റുമണല്‍ പായലില്‍ എന്ന ഗാനം പാടിച്ചത് രതീഷായിരുന്നു. ആ ഗാനം ഹിറ്റ്‌ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തിരുന്നു.

സിബി മലയിലാണ് “ഞങ്ങളുടെ വീട്ടിലെ അതിഥികള്‍” എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാമും പ്രിയാമണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more