| Monday, 22nd April 2013, 11:14 am

ഷാജി.എന്‍.കരുണ്‍ ചിത്രത്തില്‍ ജയറാം നായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാജി.എന്‍.കരുണിന്റെ പുതിയ ചിത്രത്തില്‍ ജയറാം നായകനാകുന്നു. സോപാനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു ചെണ്ട വിദ്വാന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്.[]

കുട്ടിസ്രാങ്കിന് ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോപാനം. ചെണ്ട വിദ്വാന്റേയും നര്‍ത്തകിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു കലാകാരന്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നതും സമൂഹം അയാളെ എങ്ങനെ കാണുന്നുവെന്നതും ചിത്രം പറയുന്നു. ഒരു കലാകാരന്റെ കഴിവ് അയാള്‍ക്ക് തന്നെ വിനയാകുന്നതെങ്ങനെയെന്നാണ് ചിത്രം പറയുന്നത്.

കേരളത്തിലെ പ്രമുഖരായ ചെണ്ട വിദ്വാന്മാരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്. മേയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ജയറാമും ഗോപികയും പ്രധാനവേഷത്തിലെത്തുന്ന ഭാര്യ അത്ര പോര മെയ് മൂന്നിന് തിയേറ്ററിലെത്താനിരിക്കുകയാണ്.

ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചെത്തിയ വെറുതെ ഒരു ഭാര്യയുടെ സംവിധായകന്‍ അക്കു അക്ബര്‍ തന്നെയാണ് ഭാര്യ അത്ര പോര സംവിധാനം ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more