മലയാള സിനിമാരംഗത്ത് ഏറ്റവുമധികം ചർച്ചകൾ നടക്കുന്നത് മോഹൻലാലിന്റെ പേരിലാണ്. അതിൽ മോഹൻലാലിന്റെ സ്ഥിരീകരിച്ച സിനിമകളും സ്ഥിരീകരിക്കാത്ത സിനിമകളും ഉൾപ്പെടും.
അതിൽ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന സിനിമാ ചർച്ചകളിലൊന്നാണ് മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച് സിനിമ വരുമെന്ന്. വിവിധസിനിമാ ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.
എന്നാൽ അതിൽ വിശദീകരണവുമായി വന്നിരിക്കുകയാണ് ഇപ്പോൾ ഷാജി കൈലാസ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന പ്രചാരങ്ങളെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇത്തരം ഊഹാപോഹങ്ങൾ പൂർണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവരും തരുന്ന പിന്തുണക്ക് നന്ദിയെന്നും തന്റെ വരാനിരിക്കുന്ന സിനിമകളുടെ പ്രഖ്യാപനം താൻ തന്നെ പറയുമെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന പ്രചാരണങ്ങളെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഊഹാപോഹങ്ങൾ പൂർണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഇത്തരം കാര്യങ്ങളിൽ സത്യമില്ല. നിങ്ങൾ തരുന്ന പിന്തുണക്ക് നന്ദി. എന്റേതായി വരാനിരിക്കുന്ന സിനിമകളുടെ പ്രഖ്യാപനം ഞാൻ തന്നെ പറയും. നമുക്ക് പോസിറ്റീവായി തുടരാം ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.
Content Highlight: Shaji Kailas explains the Rumour that he is doing next film with mohanlal