ഇടുക്കി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഷാജന്‍ സ്‌കറിയയെ മര്‍ദിക്കുകയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയില്‍ വെച്ചാണ് ഷാജന് സ്‌കറിയയ്ക്ക് മര്‍ദനമേറ്റത്.
മൂന്ന് പേരടങ്ങിയ സംഘമാണ് മര്‍ദിച്ചത്. വാര്‍ത്ത നല്‍കിയതിലെ എതിര്‍പ്പാണ് മര്‍ദനത്തിന് കാരണമെന്നാണ് നിഗമനം.
മര്‍നത്തില്‍ പരിക്കേറ്റ ഷാജന്‍ സ്‌കറിയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.
ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Shajan Skaria was beaten.