ബെംഗളൂരു: യൂട്യൂബറും മറുനാടന്‍ മലയാളി ഉടമയുമായ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നാല് പ്രതികള്‍ പിടിയിലായി.
ബെംഗളൂരുവില്‍ നിന്നാണ് പ്രതികളെ തൊടുപുഴ പൊലീസ് പിടികൂടിയത്. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവിടെ ഒളിവില്‍ കഴിയായിരുന്നു. പ്രതികള്‍ക്ക് എതിരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ശനിയാഴ്ച രാത്രിയാണ് ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ട് വെച്ച് ഒരു സംഘം ആക്രമിച്ചത്. വാഹനം തടഞ്ഞതിന് ശേഷം ഷാജന്‍ സ്‌കറിയയെ വിളിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് കേസ്. പരിക്കേറ്റ ഷാജന്‍ സ്‌കറിയ തൊടുപുഴ ജില്ലാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തൊടുപുഴയില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.
മാത്യൂസ് കൊല്ലപ്പള്ളി, ഷിയാസ് തുടങ്ങിയ കണ്ടാലറിയുന്നവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷാജന്‍ സ്‌കറിയ ആരോപിച്ചിരുന്നു.
നിയമപരമായി നേരിടാന്‍ സാധിക്കാത്തവരാണ് തന്നെ കായികമായി നേരിട്ടതെന്ന് ഷാജന്‍ സ്‌കറിയ പറഞ്ഞിരുന്നു.
തന്നെ കൊലപ്പെടുത്താനാണ് പ്രതികള്‍ ശ്രമിച്ചതെന്നും അതിനുള്ള ഒരുക്കത്തോടെയാണ് അവരെത്തിയതെനന്നും ഷാജന്‍ സ്‌കറിയ ആരോപിച്ചിരുന്നു.
Content Highlight: Shajan Skaria case: Accused arrested in Bengaluru