വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരത്തിൽ ഇന്ത്യയ്‌ക്കെതിരായ 352 റൺസിന്റെ വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം പിന്തുടരുമ്പോൾ എം.എസ് ധോണിയുടെ ഒരു പഴയ ഉപദേശം തന്നെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായി ഹോപ്പ്.
ചേസ് ചെയ്യുമ്പോൾ ബാറ്റർമാർ കരുതുന്നതിനേക്കാൾ കൂടുതൽ സമയം കൈവശമുണ്ടാകും എന്നും ധോണി പറഞ്ഞതായി ഹോപ്പ് പറഞ്ഞു. മത്സരത്തിന് ശേഷം മാച്ച് വിന്നിങ് ഇന്നിങ്‌സിനെകുറിച്ച് സംസാരിക്കവെയാണ് ഹോപ്പ് ഇത്തരമൊരു കാര്യം വെളിപ്പെടുത്തിയത്.
‘ധോണി ഭായിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. ചേസ് ചെയ്യുമ്പോൾ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ സമയം കൈയിലുണ്ടാകും. ആ ധൈര്യത്തിലാണ് ഞങ്ങൾ കളിച്ചത്. സാവകാശം കളിച്ച് ഇന്ത്യക്ക് ഓവർ റേറ്റ് പെനാൽറ്റി വരുത്തിക്കാനും ബൗണ്ടറിയിൽ നിന്ന് ഫീൽഡർമാരെ ഉള്ളിലേക്ക് വിളിക്കേണ്ട സാഹചര്യം ഉണ്ടാക്കാനും സാധിക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തിടുക്കം കൂട്ടാതെ ക്ഷമയോടെ പ്ലാൻ ചെയ്ത് മുന്നോട്ട് പോവുകയാണ് ചെയ്തത്,’ ഹോപ്പ് പറഞ്ഞു.
എം.എസ് ധോണി, ഷായി ഹോപ്പ്
ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഷായി ഹോപ്പാണ്. 143 പന്തില്‍ നിന്ന് 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 162 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് നഷ്ടപ്പെടാതെ വിന്‍ഡീസിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചത് ഹോപ്പാണ്. താരത്തിന് പുറമെ ആമിര്‍ ജാന്‍ഗോ 56 പന്തില്‍ 67 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കീമോ പോള്‍ 44 റണ്‍സും നേടിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിട്ടുണ്ട്.
Content Highlights: Shai hope talks about M.S Dhoni