വെസ്റ്റ് ഇന്ഡീസും ഇന്ത്യയും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള് അടങ്ങുന്ന പരമ്പരയിലെ നാലാം മത്സരം നടക്കുകയാണ്. ഹൈദരാബാദില് നടക്കുന്ന മത്സരത്തില് ടോസ് നേടിയ ഇന്ത്യ ബൗള് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില് ബാറ്റിങ് അവസാനിപ്പിച്ച വിന്ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില് 247 റണ്സിന്റെ കൂറ്റന് സ്കോറാണ് അടിച്ചുകൂട്ടിയത്.
ക്യാപ്റ്റന് ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്ഡീസ് വമ്പന് സ്കോറിലെത്തിയത്. ബാക് ടു ബാക് സിക്സര് പറത്തി നേരിട്ട 50ാം പന്തില് പുറത്താകാതെ 102* റണ്സാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയില് ഒമ്പത് സിക്സും നാല് ഫോറും ഉള്പ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂര്ത്തിയാക്കിയത്.
ഇതോടെ ഒരു തകര്പ്പന് റെക്കോഡ് സ്വന്തമാക്കാനും ക്യാപ്റ്റന് ഷായ് ഹോപ്പിന് സാധിച്ചിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര ടി-20 പരമ്പരയില് ഇന്ത്യയ്ക്കെതിരെ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനാണ് ഹോപ്പിന് സാധിച്ചത്.
ഹോപ്പിന് പുറമെ 26 പന്തില് 49* റണ്സ് നേടി ഷെര്ഫേന് റൂഥര് ഫോര്ഡ് മികവ് പുലര്ത്തി. മത്സരത്തില് വിന്ഡീസിന് വേണ്ടി 21 റണ്സാണ് യുവ ഓപ്പണര് ജുവല് ആന്ഡ്രൂ നേടിയത്. ഷിംറോണ് ഹെറ്റ്മെയര് 12 പന്തില് 32 റണ്സിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി മടങ്ങി. പിന്നീട് ഇറങ്ങിയ റോവ്മാന് പവല് 17 പന്തില് 24 റണ്സും നേടി. ഇന്ത്യയ്ക്ക് വേണ്ടി അര്ഷ്ദീപ് സിങ്, പ്രിന്സ് യാദവ്, അക്സര് പട്ടേല് എന്നിവര് വിക്കറ്റ് വീഴ്ത്തി.
സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), അഭിഷേക് ശര്മ, ഇഷാന് കിഷന്, ശ്രേയസ് അയ്യര് (ക്യാപ്റ്റന്), തിലക് വര്മ, നമന് ധിര്, നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, അര്ഷ്ദീപ് സിങ്, പ്രിന്സ് യാദവ്, മയങ്ക് യാദവ്.
ഷായ് ഹോപ്പ് (ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), ജൂവല് ആന്ഡ്രൂ (കമില് പൂരാന് പകരം), ഷിംറോണ് ഹെറ്റ്മെയര്, റോവ്മാന് പവല്, ഷെര്ഫെയ്ന് റൂഥര്ഫോര്ഡ്, റൊമാരിയോ ഷെപ്പേര്ഡ് (ക്വെന്റിന് സാംപ്സണിന് പകരം), കീമോ പോള്, ഷമര് സ്പ്രിംഗര്, റോസ്റ്റണ് ചേസ്, ഗുടകേഷ് മോട്ടി, ഷമര് ജോസഫ്.
Content Highlight: Shai Hope Is The First Player To Complete Two Centuries Against India In One T-20 Series