വെസ്റ്റ് ഇന്ഡീസും ഇന്ത്യയും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള് അടങ്ങുന്ന പരമ്പരയിലെ നാലാം മത്സരം നടക്കുകയാണ്. ഹൈദരാബാദില് നടക്കുന്ന മത്സരത്തില് ടോസ് നേടിയ ഇന്ത്യ ബൗള് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില് ബാറ്റ് ചെയ്യുന്ന വിന്ഡീസ് 17 ഓവര് പൂര്ത്തിയായപ്പോള് മൂന്ന് വിക്കറ്റ് നഷ്ടത്തില് 203 റണ്സാണ് നേടിയത്.
ക്രീസിലുള്ളത് 14 പന്തില് 31 റണ്സ് നേടിയ ഷെര്ഫേന് റൂഥര്ഫോര്ഡും 44 പന്തില് 83 റണ്സ് നേടിയ ക്യാപ്റ്റന് ഷായ് ഹോപ്പുമാണ്. നേരിട്ട 28ാം പന്തില് സിക്സര് നേടിയാണ് ഹോപ്പ് അര്ധ സെഞ്ച്വറി പൂര്ത്തിയാക്കിയത്.
ഇതോടെ ഒരു തകര്പ്പന് റെക്കോഡ് സ്വന്തമാക്കാനും ക്യാപ്റ്റന് ഷായ് ഹോപ്പിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില് വെസ്റ്റ് ഇന്ഡീസിന് വേണ്ടി ഏറ്റവും കൂടുതല് തവണ 50+ സ്കോര് നേടുന്ന താരമാകാനാണ് ഹോപ്പിന് സാധിച്ചത്. ഈ നേട്ടത്തില് വെടിക്കെട്ട് വീരന് ക്രിസ് ഗെയ്ലിനൊപ്പം എത്താനും വിന്ഡീസ് ക്യാപ്റ്റന് കഴിഞ്ഞു.
ക്രിസ് ഗെയ്ല് – 16
ഷായി ഹോപ്പ് – 16
എവിന് ലവിസ് – 15
ബ്രണ്ടന് കിങ് – 14
നിക്കോളാസ് പൂരന് – 13
മത്സരത്തില് വിന്ഡീസിന് വേണ്ടി 21 റണ്സാണ് യുവ ഓപ്പണര് ജുവല് ആന്ഡ്രൂ നേടിയത്. ഷിംറോണ് ഹെറ്റ്മെയര് 12 പന്തില് 32 റണ്സിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി മടങ്ങി. പിന്നീട് ഇറങ്ങിയ റോവ്മാന് പവല് 17 പന്തില് 24 റണ്സും നേടി. ഇന്ത്യയ്ക്ക് വേണ്ടി നിലവില് അര്ഷ്ദീപ് സിങ്, പ്രിന്സ് യാദവ്, അക്സര് പട്ടേല് എന്നിവര് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), അഭിഷേക് ശര്മ, ഇഷാന് കിഷന്, ശ്രേയസ് അയ്യര് (ക്യാപ്റ്റന്), തിലക് വര്മ, നമന് ധിര്, നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, അര്ഷ്ദീപ് സിങ്, പ്രിന്സ് യാദവ്, മയങ്ക് യാദവ്.
ഷായ് ഹോപ്പ് (ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), ജൂവല് ആന്ഡ്രൂ (കമില് പൂരാന് പകരം), ഷിംറോണ് ഹെറ്റ്മെയര്, റോവ്മാന് പവല്, ഷെര്ഫെയ്ന് റൂഥര്ഫോര്ഡ്, റൊമാരിയോ ഷെപ്പേര്ഡ് (ക്വെന്റിന് സാംപ്സണിന് പകരം), കീമോ പോള്, ഷമര് സ്പ്രിംഗര്, റോസ്റ്റണ് ചേസ്, ഗുടകേഷ് മോട്ടി, ഷമര് ജോസഫ്.
Content Highlight: Shai Hope has become the player with the most 50+ scores for the West Indies in international T20 cricket